KeralaLatest NewsNews

വ്യാവസായിക വൈദ്യുതി കണക്ഷൻ അനായാസം ലഭിക്കും: അറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: വ്യാവസായിക വൈദ്യുതി കണക്ഷൻ ഇനി അനായാസം ലഭിക്കും. പുതിയ സർവീസ് കണക്ഷൻ നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെഎസ്ഇബി ലിമിറ്റഡ് 2018 നവംബർ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വേണ്ട പരമാവധി രണ്ടു രേഖകൾ മതിയെന്ന് നിജപ്പെടുത്തിയിരിക്കുന്നു.

Read Also: കോവിഡിന് പിന്നാലെ ഇൻഫെക്ഷൻ വന്നാണ് അച്ഛൻ മരിച്ചത്, ഞാനാണ് മൃതദേഹം കത്തിക്കുന്നത്: നിഖില

ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയൽ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ. വ്യാവസായിക കണക്ഷൻ ലഭിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്നുള്ള ലൈസൻസോ വ്യാവസായിക ലൈസൻസ് / രജിസ്‌ട്രേഷനോ നിർബന്ധമില്ല.പവർ അലോക്കേഷൻ നിർബന്ധമില്ല. ഇത് ഉപഭോക്താവിന് ആവശ്യമെങ്കിൽ (ബാങ്ക് ലോൺ തരപ്പെടുത്തുന്നതിനും മറ്റും) മാത്രം അപേക്ഷിക്കാവുന്നതാണ്.

വ്യവസായ എസ്റ്റേറ്റുകൾ/ വ്യവസായ പാർക്കുകൾ / സ്പെഷ്യൽ എക്കണോമിക് സോണുകൾ എന്നിവിടങ്ങളിൽ വൈദ്യുതി കണക്ഷൻ എടുക്കാൻ അലോട്ടുമെന്റ് ലെറ്റർ മാത്രം മതി. (ഉടമസ്ഥത തെളിയിക്കുന്ന രേഖ ആവശ്യമില്ല)

Read Also: വരാന്‍ പോകുന്ന 10 വര്‍ഷം ഇന്ത്യന്‍ പുരോഗതിയുടെ സുവര്‍ണകാലഘട്ടമെന്ന് വിലയിരുത്തല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button