PathanamthittaLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം: പ്രതി അറസ്റ്റില്‍

തൃശൂർ കുരിച്ചിക്കര സ്വദേശി സജീവനെ (55) ആണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്

കൂറ്റനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. തൃശൂർ കുരിച്ചിക്കര സ്വദേശി സജീവനെ (55) ആണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്​ത കേസ്: പ്രതിക്ക് 18 വർഷം കഠിനതടവും പിഴയും

പ്രതി കൂറ്റനാട് ആമക്കാവിനടുത്ത് സഹോദരി താമസിക്കുന്ന വാടക ക്വാർട്ടേഴ്സ് സന്ദർശിക്കാറുണ്ടായിരുന്നു. ജൂൺ മാസത്തിൽ ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് അയൽവാസികളായ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെൺകുട്ടികളെ പിഡിപ്പിക്കാൻ ശ്രമിച്ചത്.

Read Also : പെ​ൺ​കു​ട്ടി​യെ വീ​ടു​വി​ട്ട് പോ​കാ​ൻ പ്രേ​രി​പ്പി​ച്ച് സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി: ദമ്പതികൾ പിടിയിൽ

പരാതിയെ തുടർന്ന് വെള്ളിയാഴ്ച പ്രതിയെ ആമക്കാവിൽ നിന്ന് സർക്കിൾ ഇൻസ്പെക്ടർ കെ. സതീഷ്കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button