KeralaLatest NewsNews

നിങ്ങളുടെ നിസ്സഹയാവസ്ഥയാണ് അവർ ചൂഷണം ചെയ്യുന്നത്: മുന്നറിയിപ്പുമായി അധികൃതർ

തിരുവനന്തപുരം: അഴിമതി നേരിടേണ്ടിവരുന്നവർക്ക് മുന്നറിയിപ്പുമായി കേരള വിജിലൻസ്. പൊതുജനങ്ങളുടെ നിസ്സഹയാവസ്ഥയാണ് അഴിമതിക്കാർ ചൂഷണം ചെയ്യുന്നതെന്ന് വിജിലൻസ് വ്യക്തമാക്കി. ഒരു നിമിഷം ചിന്തിച്ച് പ്രവർത്തിച്ചാൽ ഇത്തരക്കാരെ പൂട്ടാൻ കഴിയുമെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പേജിലൂടെയാണ് വിജിലൻസ് ഇക്കാര്യം അറിയിച്ചത്.

Read Also: കെഎസ്ആർടിസി ബസിനുള്ളിൽ പെൺകുട്ടിയ്ക്ക് നേരെ പീഡന ശ്രമം: പ്രതി അറസ്റ്റിൽ

പൊതുജനം നിസ്സഹായരല്ലെന്ന് വ്യക്തമാക്കാൻ 1064 എന്ന നമ്പറിലേക്ക് വിളിച്ച് പ്രശ്‌നം പറഞ്ഞാൽ മതി. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ നേരിട്ടോ അറിയിക്കാവുന്നതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

അഴിമതി വളരാനുള്ള ഏറ്റവും നല്ല വിളനിലം പൊതുജനങ്ങളുടെ നിസ്സംഗതയാണെന്നും അത് ഇനിയും അനുവദിക്കരുതെന്നും വിജിലൻസ് കൂട്ടിച്ചേർത്തു. ടോൾ ഫ്രീ നമ്പരിൽ എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പരാതികൾ അറിയിക്കാവുന്നതാണെന്നും വിജിലൻസ് കൂട്ടിച്ചേർത്തു.

Read Also: സന്തോഷ് വർക്കിയ്ക്ക് ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർ!! 20 വർഷമായി മരുന്ന് കഴിക്കുന്നുവെന്ന് ആറാട്ടണ്ണൻ മാധ്യമങ്ങളോട്

shortlink

Related Articles

Post Your Comments

Related Articles


Back to top button