KeralaLatest NewsNews

കോട്ടയത്ത്‌ ഓടിക്കൊണ്ടിരുന്ന കാറിന്‌ തീപിടിച്ചു; ഉടമ ഗുരുതരാവസ്ഥയിൽ

കോട്ടയം: വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായി കത്തി നശിക്കുകയായിരുന്നു. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടിൽ സാബുവിന്റേതാണ് വാഹനം. അപകടത്തിൽ സാബു (57) വിന്‌ ഗുരുതരമായി പരിക്കേറ്റു.

യാത്ര കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റർ അകലെ വച്ചാണു സംഭവം. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്. സാബു കാറിൽ തനിച്ചായിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണ്‌ സാബു. കാറിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button