Latest NewsKeralaNews

മകളുടെ പിന്നാലെ നടക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിക്കാൻ ശ്രമം, പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗൃഹനാഥനെ പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമം. പ്രതി പൊലീസ് പിടിയിൽ. കിച്ചു എന്ന ഗുണ്ട് റാവു ആണ് പൊലീസിന്റെ പിടിയിലായത്. മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് ഇയാൾ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കാട്ടക്കടയിൽ ആണ് സംഭവം നടന്നത്. അമ്പലത്തിൻ കാല രാജുവിനെ ആണ് കിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

രാജുവിന്റെ മകളുടെ പിന്നാലെ കിച്ചു കുറച്ച് നാളുകളായി ഉണ്ടായിരുന്നു. രാജുവിന്‍റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. പെൺകുട്ടിയെ ശല്യം ചെയ്ത കിച്ചുവിനെ രാജു നേരിൽ കണ്ട് സംസാരിച്ച് ഇതാവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ വൈരാഗ്യം തോന്നിയ കിച്ചു ഇദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ജനലിലൂടെ രാജുവിന്‍റെ മുറിയിലേക്ക് പ്രതി പാമ്പിനെ എറിയുകയായിരുന്നു. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ കാട്ടക്കട പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button