തിരുവനന്തപുരം: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അഗളിയിലെ ഗൊട്ടിയാർ കണ്ടി ഊരിനു സമീപം നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. വനപ്രദേശത്തോടു ചേർന്നുള്ള നീർച്ചാലിന്റെ കരയിൽ നിന്ന് ഒരുമാസം പ്രായമുള്ള നാല് കഞ്ചാവ് ചെടികളും രണ്ടാഴ്ച പ്രായമുള്ള 45 കഞ്ചാവ് ചെടികളും ഉൾപ്പെടെ ആകെ 49 കഞ്ചാവ് ചെടികളാണ് കണ്ടെത്തി നശിപ്പിച്ചത്.
അഗളി എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ജെ ആർ അജിത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ലക്ഷ്മണൻ, ബോജൻ, സുരേഷ് കെ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സ്മിത, മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ, ജിഷ്ണു, രംഗസ്വാമി എന്നിവർ ഉണ്ടായിരുന്നു.
Post Your Comments