KeralaLatest NewsNews

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്. എഐസിസിയിലെ കോൺഗ്രസ് നേതാക്കളുടെ ചർച്ചയ്ക്ക് ശേഷമായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നത്.

Read Also: ഡ്രൈവിങ്ങിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി: ഡ്രൈവർക്ക് ആറു വർഷം കഠിന തടവും പിഴയും

കെപിസിസി പ്രസിഡന്റ് ഉൾപ്പെടെ മുതിർന്ന നേതാക്കൾ ചാണ്ടി ഉമ്മനുമായി സംസാരിച്ചു. സെപ്തംബർ 5 നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബർ 8 നായിരിക്കും വോട്ടെണ്ണൽ. നാമനിർദ്ദേശം പത്രിക നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്. അതേസമയം, തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു.

Read Also: ‘എന്നുമുതലാണ് ഉമ്മൻ ചാണ്ടി വിശുദ്ധനായത്? സൂത്രത്തിൽ ജയിക്കണം, അതിനായി ഒരു കെട്ടുകഥ’; വിമർശനവുമായി സിപിഎം നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button