KeralaLatest NewsNews

‘താങ്കളുടെ മിത്ത് എൻ്റെ സത്യം, കോടികണക്കിന് മനുഷ്യരുടെ സത്യം’: ഷംസീറിന് മറുപടിയുമായി സുരേഷ് ഗോപി

മിത്ത് വിവാദത്തിൽ പ്രതികരണവുമായി അഭിനേതാവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ‘താങ്കളുടെ മിത്ത് എന്റെ സത്യം’ എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. വീട്ടിലെ ഗണപതി ചിത്രങ്ങൾ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ  പ്രതികരണം. ഗണപതിയിൽ അടിയുറച്ച വിശ്വാസമാണ് തന്റേതെന്ന് പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

വീടിന്റെ സ്വീകരണമുറിയുടെ കവാടത്തിലുണ്ട് അദ്ദേഹം വിശ്വസിക്കുന്ന ശക്തിയുടെ സാന്നിധ്യം. ഇവിടെ കൊത്തുപണികളോടെ ചെയ്ത ഗണപതി രൂപങ്ങളാണ് ഈ വീട്ടിലേക്ക് കടന്നുവരുന്നവരെ സ്വീകരിക്കുക. മുറിയുടെ അകത്തു സായി ബാബയുടേതുൾപ്പെടുന്ന ചിത്രങ്ങളും കാണാം. ‘താങ്കളുടെ മിത്ത് എൻ്റെ സത്യം. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവ്വസത്യം. എന്റെ വീട്ടിലെ എന്റെ സത്യം. ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം കോടികണക്കിന് മനുഷ്യരുടെ സത്യം,’ എന്ന് സുരേഷ് ഗോപി കുറിച്ചു.

അതേസമയം സ്പീക്കർ എ എൻ ഷംസീറിനെതിരെ നടപടി വേണമെന്നാണ് എൻഎസ്എസിന്റെ ആവശ്യം. സ്പീക്കർ മാപ്പുപറയണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. സ്പീക്കർ സ്ഥാനത്ത്‌ തുടരാൻ ഷംസീറിന് യോഗ്യതയില്ലെന്നും എൻഎസ്എസ് പറഞ്ഞു. മിത്ത്‌ വിവാദത്തിൽ സ്പീക്കറിനെതിരെ നടപടി കടുപ്പിക്കാൻ തന്നെയാണ് എൻഎസ്എസിന്റെ തീരുമാനം. മാപ്പ് പറയാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ഇവർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button