ThiruvananthapuramLatest NewsKeralaNattuvarthaNews

ബസില്‍ സീ​റ്റൊ​ഴി​ഞ്ഞ് കി​ട​ന്നി​ട്ടും യു​വ​തി​യു​ടെ സ​മീ​പ​ത്ത് വ​ന്നി​രുന്ന് മോശം പെരുമാറ്റം: യുവാവ്​ കസ്റ്റഡിയിൽ

പൂ​വാ​ര്‍ സ്വ​ദേ​ശി ര​വി​ശ​ങ്ക​റാ​ണ് (25) പിടിയിലായത്

വെ​ഞ്ഞാ​റ​മൂ​ട്: ബ​സി​ല്‍ യാ​ത്ര​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ യു​വാ​വ് പൊ​ലീ​സ് കസ്റ്റഡിയിൽ. പൂ​വാ​ര്‍ സ്വ​ദേ​ശി ര​വി​ശ​ങ്ക​റാ​ണ് (25) പിടിയിലായത്. വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് ആണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.

Read Also : വീട്ടില്‍ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം: ഗൃഹനാഥന്റെ തലയ്ക്ക് പരിക്ക്

റാ​ന്നി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ഇ​ന്‍റ​ർ​വ്യൂ​വി​ന് വ​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി സ​ഞ്ച​രി​ച്ചി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ സീ​റ്റൊ​ഴി​ഞ്ഞ് കി​ട​ന്നി​ട്ടും യുവാവ് യു​വ​തി​യു​ടെ സ​മീ​പ​ത്ത് വ​ന്നി​രി​ക്കു​ക​യും യാ​ത്ര​ക്കി​ടെ ദേ​ഹ​ത്ത് സ്പ​ര്‍ശി​ക്കു​ക​യും അ​ശ്ലീ​ല പ്ര​ദ​ര്‍ശ​നം ന​ട​ത്തു​ക​യും ചെ​യ്തു.

ബ​സ് വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ലെ​ത്തി​യ​പ്പോ​ള്‍ യു​വ​തി ക​ണ്ട​ക്ട​റോ​ട് പ​റ​യു​ക​യും ക​ണ്ട​ക്ട​ര്‍ ബ​സ് നി​ര്‍ത്തി​യി​ട്ട​ശേ​ഷം ഡി​പ്പോ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യു​മായിരുന്നു. തു​ട​ര്‍ന്ന്, ഡി​പ്പോ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് യാ​ത്ര​ക്കാ​രി​യി​ല്‍ നി​ന്ന്​ പ​രാ​തി വാ​ങ്ങി​യ​ ശേ​ഷം യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button