KeralaLatest NewsNews

പൊതുവിപണിയിൽ പത്ത് ലക്ഷത്തോളം വില: റൈഫിൾ ക്ലബിൽ നിന്ന് തോക്കുകൾ നഷ്ടപ്പെട്ടു

കൊച്ചി: റൈഫിൾ ക്ലബിൽ നിന്ന് തോക്കുകൾ നഷ്ടപ്പെട്ടു. തൊടുപുഴ മുട്ടം റൈഫിൾ ക്ലബിൽ നിന്ന് നാലു തോക്കുകൾ കാണാനില്ലെന്നാണ് പരാതി. തോക്കുകളിൽ വെടിയുണ്ടകൾ നിറക്കുന്ന നാലു മാഗസീനുകളും നഷ്ടപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മുൻപുണ്ടായിരുന്ന ഭരണ സമിതിയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുകയാണ് നിലവിലെ ഭരണ സമിതി.

Read Also: അടൂരിൽ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്, ചതി പറ്റിയെന്ന് കുറിപ്പ്

മുൻപുണ്ടായിരുന്ന ഭരണസമിതി അനധികൃതമായി ഇവ വിൽപ്പന നടത്തിയെന്നാണ് നിലവിലെ ഭരണ സമിതിയുടെ അക്ഷേപം. മുട്ടം റൈഫിൾ ക്ലബ്ബിലുണ്ടായിരുന്ന രണ്ട് റൈഫിളുകളും ട്വൽവ് ബോർ ഗണും ഒരു എയർ റൈഫിളും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു.

സബ്‌സിഡി നിരക്കിൽ റൈഫിൾ ക്ലബ്ബിന് ലഭിക്കുന്ന ഈ തോക്കുകൾക്ക് പൊതു വിപണിയിൽ ഒരെണ്ണത്തിന് പത്തു ലക്ഷത്തോളം രൂപ വില വരും. ഇവ കുറ്റവാളികളുടെയോ രാജ്യ വിരുദ്ധ ശക്തിയുടെയോ കൈയ്യിലെത്തിയാൽ ദേശ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read Also: ചന്ദ്രനിലേക്ക് കുതിച്ച് ചന്ദ്രയാൻ-3, രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തിയാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button