Latest NewsNewsLife Style

പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് ഇക്കാര്യങ്ങൾ…

നമ്മുക്കെല്ലാവർക്കും പേടിയുള്ള ഒന്നാണ് പാമ്പുകൾ. പാമ്പുകളിൽ വിഷമുള്ളവയും ഇല്ലാത്തവയുമുണ്ട്. രാത്രി കാലങ്ങളിൽ യാത്ര ചെയ്യുമ്പോൾ പാമ്പ് കടിയേൽക്കുകയും എന്താണ് സംഭവിച്ചത് എന്നറിയാതെ ചികിത്സ വൈകിയത് മൂലം മരണത്തിൽ വരെ കലാശിക്കുകയും ചെയ്ത പല സംഭവങ്ങളും നാം കേട്ടിട്ടുണ്ട്.

വിദഗ്ധരല്ലാത്ത ആളുകൾക്ക് വിഷപ്പാമ്പും വിഷമില്ലാത്ത പാമ്പും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയില്ല. മാത്രമല്ല പാമ്പുകടിയേറ്റ് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു. 99% ആളുകളും പാമ്പ് കടിച്ച സ്ഥലത്ത് അത് കൂടുതൽ പടരാതിരിക്കാൻ മുറിവ് ചുറ്റും തോർത്ത് കൊണ്ടോ അല്ലെങ്കിൽ എന്തെങ്കിലും കയറ് കൊണ്ടോ കെട്ടിവയ്ക്കാറുണ്ട്. ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്നാണ് ഇത്.

ഇത് രക്തപ്രവാഹം തടയുകയും ടിഷ്യൂകൾക്ക് കേടുപാടുകൾ വരുത്തുകയും പക്ഷാഘാതം ഉണ്ടാകുന്നതിന് കാരണമാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സ്ഥിതി ചെയ്യുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ ആന്റി സ്നേക്ക് വെനം വാക്സിൻ ലഭ്യമാണ്. പാമ്പ് കടിയേറ്റാൽ ഉടൻ തന്നെ രോഗിയെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലേക്ക് കൊണ്ടെത്തിക്കണം.

കടിയേറ്റ പാമ്പ് വിഷമുള്ളതാണോ വിഷമില്ലാത്തതാണോ എന്ന് തിരിച്ചറിയാനും ആശുപത്രികളിലെ രക്തപരിശോധനയിലൂടെ സാധിക്കും. പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നതാണ്. കടിയേറ്റവർ ഭയന്ന് ഓടരുത്. വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാൻ കാരണമാകും. കടിയേറ്റ ഭാഗത്തെ വിഷം കലർന്ന രക്​തം ഞെക്കിക്കളയുകയോ, കീറി എടുക്കാനോ ശ്രമിക്കരുത്.

പാമ്പുകളിൽ 20 ശതമാനം മാത്രമേ വിഷമുള്ളൂ, സമയബന്ധിതമായി വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ അവയുടെ കടി രോഗിക്ക് മാരകമാകും. ഇന്ത്യയിൽ നാല് തരം പാമ്പുകൾ വിഷം കൂടിയവയാണ്. അതായത്, കോമൺ കോബ്ര, സോ-സ്കെൽഡ് വൈപ്പർ, കോമൺ ക്രെയ്റ്റ്, റസ്സൽസ് വൈപ്പർ എന്നിവ.

ഓരോ വർഷവും 5.4 ദശലക്ഷം ആളുകൾക്ക് പാമ്പ് കടിയേറ്റതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പാമ്പ് കടിയേൽക്കുന്നത് പക്ഷാഘാതം, വൃക്ക തകരാർ, ടിഷ്യു കേടുപാടുകൾ എന്നിവയ്ക്കും കാരണമാകും. ഇത് സ്ഥിരമായ വൈകല്യത്തിലേക്കും നയിച്ചേക്കാം.

പാമ്പ് കടിയേറ്റതാണെന്ന് മനസിലായാൽ സ്വയം ചികിത്സയക്ക് മുതിരാതെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുക. പാമ്പ് കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തമൊഴുക്കുന്നതും, ചരട് വലിച്ചു കെട്ടുന്നതും, രക്തം വായിൽ വലിച്ചൂറ്റിക്കളയുന്നതുമൊന്നും ഫലപ്രദമായ ചികിത്സയല്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button