KottayamNattuvarthaLatest NewsKeralaNews

67കാരിയെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ

കല്ലുങ്കൽ മംഗലപറമ്പിൽ കൃപാലയം വീട്ടിൽ ശോശാമ്മ ഫിലിപ്പിനാണ് വെട്ടേറ്റത്

തിരുവല്ല: 67കാരിയെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ. കല്ലുങ്കൽ മംഗലപറമ്പിൽ കൃപാലയം വീട്ടിൽ ശോശാമ്മ ഫിലിപ്പിനാണ് വെട്ടേറ്റത്. പുളിക്കീഴ് പൊലീസാണ് പ്രതികളെ പിടികൂടിയത്.

Read Also : പ്രകാശ് കാരാട്ട് ചൈനീസ് ഇടപാടുകളുടെ ഇടനിലക്കാരൻ, ഇന്ത്യാ വിരുദ്ധ വാർത്തകൾ നൽകാൻ മാധ്യമങ്ങൾക്ക് പണം നല്‍കി: സന്ദീപ്

കഴിഞ്ഞ ഏഴാം തീയതി രാത്രി 10 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവല്ലയിലെ കല്ലുങ്കലിൽ ആറംഗ സംഘമാണ് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. വെട്ടേറ്റ ശോശാമ്മ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ശോശാമ്മയുടെ പരാതി‌യിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു പ്രതികളെ ഇന്ന് പുലർച്ചെയോടെയാണ് പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ നാല് പ്രതികൾ കൂടി ഇനി പിടിയിലാവാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button