Latest NewsIndia

എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് അടുത്ത തവണയും എന്‍ഡിഎ അധികാരത്തില്‍ വരും, 2028ല്‍ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരും: മോദി

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം എന്‍.ഡി.എയ്ക്ക് ഗുണകരമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയം സര്‍ക്കാരിനല്ല, പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സർക്കാരില്‍ വിശ്വാസം ഉണ്ട്. ഇത് സർക്കാരി‍ന്‍റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിന്‍റെ പരീക്ഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ ‘അവിശ്വാസം കാണിച്ചു’. 2024 ല്‍ ബിജെപിക്ക് റെക്കോ‍ർഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുൽ‌ ​ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു.

പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്‍റെ അടുപ്പക്കാർക്ക് പോലും അവരുടെ പ്രസംഗത്തില്‍ സന്തോഷമില്ല. അഴിമതി പാർട്ടികള്‍ ഒന്നായിരിക്കുന്നുവെന്നും മോദി വിമർശിച്ചു. കേരളത്തിലെ എംപിമാർ ഫിഷറീസ് ബില്ലിനെ പോലും പരിഗണിച്ചില്ലെന്നാണ് മോദിയുടെ വിമർശനം. അധിർ ര‌ഞ്ജൻ ചൗധരി നല്ല അവസരം പാഴാക്കിയെന്നും മോദി പറഞ്ഞു.

പ്രതിപക്ഷത്തിന് രാജ്യത്തേക്കാള്‍ വലുത് പാര്‍ട്ടിയാണ്. എന്നാല്‍ രാജ്യത്തെ വികസനവും ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരവുമാണ് ബിജെപിയുടെ ലക്ഷ്യം. കൊല്‍ക്കത്തയില്‍ നിന്ന് ഫോണ്‍ വന്നതോടെ അധിർ ര‍ഞ്ജൻ ചൗധരിയെ കോണ്‍ഗ്രസ് ഒതുക്കിയെന്നും മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷം എപ്പോഴും ജനങ്ങളെ നിരാശപ്പെടുത്തുകയാണ്. രാജ്യത്തെ യുവാക്കള്‍ക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാൻ ബിജെപിക്കായെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. അതുപോലെ ഇന്ത്യയില്‍ സ്റ്റാർട്ടപ്പുകളില്‍ റെക്കോ‍ർഡ് വർധനയാണ് ഉണ്ടായിട്ടുള്ളതെന്നും മോദി ചൂണ്ടിക്കാണിച്ചു.

ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തന്നെ മാറ്റിയെന്ന് മോദി പറഞ്ഞു. സ്വച്ഛഭാരത് പദ്ധതിയിലൂടെ മൂന്ന് ലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാനായെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ആഗോള ഏജന്‍സികള്‍ ഇന്ന് ഇന്ത്യയെ പ്രശംസിക്കുന്നുവെന്ന് മോദി കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷം സഭയില്‍ ബഹളമായിരുന്നു. പ്രതിപക്ഷത്തിൻറെ പ്രിയ മുദ്രാവാക്യം ‘ മോദി നിങ്ങളുടെ കുഴിമാടം തയ്യാറായെന്നാണ്’. അപകീർത്തിപ്പെടുത്തന്നതിന് അനുസരിച്ച് ശക്തനാകും എന്നതിന് ഉദാഹരണമാണ് താന്‍ എന്നും മോദി കൂട്ടിച്ചേർത്തു.

പൊതുമേഖല ബാങ്കുകളുടെ ലാഭം ഇരിട്ടിയായി വർധിച്ചു. എല്‍ഐസിയും എച്ച്എഎല്ലും നശിച്ചുവെന്നായിരുന്നു പ്രതിപക്ഷ പ്രചാരണം. പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കണക്കുകള്‍ മോദി നിരത്തി. സർക്കാരിന്‍റെ മൂന്നാം ഭരണകാലത്ത് ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. കോണ്‍ഗ്രസ് കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്നില്ല. കോണ്‍ഗ്രസിന് കാഴ്ചചപ്പാടോ നേതൃത്വമോ ഇല്ല. 2028 ല്‍ പ്രതിപക്ഷത്തിന് വീണ്ടും അവിശ്വാസം കൊണ്ടുവരാമെന്ന് മോദി വ്യക്തമാക്കി.

സർജിക്കല്‍ സ്ട്രൈക്കില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചു. പാക് സ്പോണ്‍സേഡ് ഭീകരവാദത്തിനെതിരെ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. പ്രതിപക്ഷത്തിന് സൈന്യത്തെയും വിശ്വാസമില്ല. വിഘടനവാദികളെയാണ് പ്രതിപക്ഷത്തിന് വിശ്വാസം. കൊവിഡ് കാലത്ത് ഇന്ത്യന്‍ നിര്‍മിത വാക്സിൻ നിര്‍മിച്ചു. പക്ഷെ പ്രതിപക്ഷത്തിന് വിശ്വാസം വിദേശ വാക്സിനെയായിരുന്നു ഇന്ത്യയേയും ജനങ്ങളെയും കോണ്‍ഗ്രസിന് വിശ്വാസമില്ല.

യുപിഎയുടെ അന്ത്യമായി. കേവലം പേരുമാറ്റം കൊണ്ട് വിജയിക്കാനാകില്ല. കോണ്‍ഗ്രസിന്‍റെ ചിഹ്നം തന്നെ എല്ലാ അധികാരവും ഒരു കുടുംബത്തിൻറെ കൈയ്യിലെന്നത് വ്യക്തമാക്കുന്നതെന്ന് മോദി പരിഹസിച്ചു. വയനാട്ടില്‍ കോണ്‍ഗ്രസിന്‍റെ ഓഫീസ് അടിച്ചുതകർത്തവരുമായാണ് കോണ്‍ഗ്രസ് സൗഹൃദമുണ്ടാക്കിയിരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button