KeralaLatest NewsNews

വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ: കസ്റ്റംസിന് ലഭിച്ചത് 85 ലക്ഷം രൂപയുടെ സ്വർണ്ണം 

കൊച്ചി: നെടുമ്പാശേരി വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വര്‍ണ്ണം കണ്ടെത്തി. അബുദാബിയിൽ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്.

1709 ഗ്രാം തൂക്കം വരുന്ന 85 ലക്ഷം രൂപയുടെ സ്വർണ്ണമാണ് കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കി പാക്കറ്റിനുള്ളിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസം 50 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയിരുന്നു. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി നിയാസിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button