Latest NewsNewsIndia

ഉത്തരാഖണ്ഡിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായിട്ടുണ്ട്

ഉത്തരാഖണ്ഡിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം 14-ാം തീയതി വരെയാണ് അതിശക്തമായ മഴ പെയ്യാൻ സാധ്യത. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റെഡ്, ഓറഞ്ച് അലർട്ട് എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. ഡെറാഡൂൺ, പൗരി, തെഹ്രി എന്നിവിടങ്ങളിൽ ഇന്ന് റെഡ് അലർട്ടാണ്. അതേസമയം, ചമ്പാവത്ത്, നൈനിറ്റാൾ, ഉദ്ദം സിംഗ് നഗർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഋഷികേഷ്, നീലകണ്ഠ് എന്നീ ജില്ലകളിൽ കനത്ത മഴയാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായിട്ടുണ്ട്. മണ്ണിടിച്ചിലിൽ സംസ്ഥാനത്ത് 2 മരണമാണ് റിപ്പോർട്ട് ചെയ്തത്. കാലവർഷക്കെടുതിയിൽ ഉത്തരാഖണ്ഡിൽ ഇതുവരെ 637 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഉത്തരാഖണ്ഡ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കനത്ത മഴയാണ് പെയ്തിരുന്നത്.

Also Read: കള്ളം പറഞ്ഞ് ജീവിക്കുന്നു: സന്ദീപാനന്ദഗിരിയെ ചിന്മയ മിഷനിൽ നിന്നും പുറത്താക്കാനുള്ള സാഹചര്യം വ്യക്തമാക്കി ആർ വി ബാബു

shortlink

Related Articles

Post Your Comments

Related Articles


Back to top button