Latest NewsKeralaNews

മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി നോക്കിക്കാണുന്നത് ഒരു തമാശ പോലെ: രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ‘പ്രധാനമന്ത്രി മണിപ്പൂരിനെ തമാശയാക്കി, കലാപം അവസാനിപ്പിക്കാനല്ല ലക്ഷ്യം. തരാംതാണ ഒരു രാഷ്ട്രീയക്കാരനെ പോലെ മാറരുത്. മണിപ്പൂര്‍ കത്തിയമരുന്നു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നു. ഈ ഒരു സാഹചര്യം നിലനില്‍ക്കുമ്പോഴും മണിപ്പൂരിനെക്കുറിച്ച് മോദി പറയുന്നത് ചിരിച്ചുകൊണ്ടാണ്’, രാഹുല്‍ ഗാന്ധി പറഞ്ഞു.

Read Also: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു: മധ്യവയസ്കന്‍ പിടിയിൽ

‘രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് അറിയില്ല. മെയ്തെയ് വിഭാഗത്തില്‍ ഉള്ളവരെ കാണാന്‍ പോയപ്പോള്‍ അവര്‍ തന്റെ കൂടെയുള്ള കുക്കി വിഭാഗത്തെ കൊണ്ടുവരരുത് എന്ന് ആവശ്യപ്പെട്ടു. കുക്കി വിഭാഗവും ഇത് തന്നെയാണ് പറഞ്ഞത്’, രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മണിപ്പൂര്‍ ഇന്ന് ഒരു സംസ്ഥാനമല്ല. രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യം വിചാരിച്ചാല്‍ പ്രശ്നം പരിഹരിക്കാന്‍ രണ്ട് ദിവസം മതി. പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ സുരക്ഷാ കാരണങ്ങളാല്‍ പോകാന്‍ കഴിയില്ലെങ്കില്‍ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ എങ്കിലും ശ്രമിക്കൂ’, രാഹുല്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button