Latest NewsKeralaNews

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്, സംശയാസ്പദമായ ചില രേഖകള്‍ പിടിച്ചെടുത്തതായി സൂചന

മലപ്പുറം : നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ വീണ്ടും എന്‍ഐഎ റെയ്ഡ്. മലപ്പുറം, കണ്ണൂര്‍, കൊല്ലം ജില്ലകളിലെ പ്രവര്‍ത്തകരുടെ വീടുകളിലാണ് പുലര്‍ച്ചെയോടെ എന്‍ഐഎ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. മുന്‍പ് നടന്ന പരിശോധനകളുടെ തുടര്‍ച്ചയായാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിനായി നടന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ചില രേഖകള്‍ പിടിച്ചെടുത്തതായി സൂചനയുണ്ട്.

Read Also: വാ​ഹ​നം ഓ​വ​ർ​ടേ​ക്ക് ചെയ്തത്​ സം​ബ​ന്ധി​ച്ച് തർക്കം, മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആക്രമണം: പ്രതികൾ പിടിയിൽ

മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ച നാല് പേരുടെ വീടുകളില്‍ എന്‍ഐഎ പരിശോധന നടന്നു. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച പരിശോധന രാവിലെ ഒമ്പത് മണി വരെ നീണ്ടു. വേങ്ങര പറമ്പില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ, രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button