Latest NewsKeralaNews

ജെയ്ക്കിന്റെ എന്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തില്‍ പ്രതികരിച്ച് എം.വി ഗോവിന്ദന്‍

'വരം കിട്ടാനല്ലല്ലോ, വോട്ട് കിട്ടാനല്ലേ സന്ദര്‍ശനം'

തിരുവനന്തപുരം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്, എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സിപിഎമ്മിന് എന്‍എസ്എസിനോട് പിണക്കമില്ലെന്ന മറുപടി നല്‍കി സംസ്ഥാന സെക്രട്ടി എം.വി ഗോവിന്ദന്‍. സിപിഎമ്മിന് എന്‍എസ്എസിനോട് എന്നല്ല ആരുമായും പിണക്കമില്ലെന്നും സ്ഥാനാര്‍ത്ഥി സന്ദര്‍ശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും എം.വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

Read Also: മൂ​ന്നു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടുപേ​ർ എക്സൈസ് പി​ടി​യി​ൽ

‘സമുദായ നേതാക്കളെ സ്ഥാനാര്‍ത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണ്. എന്‍എസ്എസ് അപ്പപ്പോള്‍ എടുക്കുന്ന നയത്തെയാണ് വിമര്‍ശിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരമെന്നാണ് എന്‍എസ്എസ് നിലപാട്. പക്ഷേ പലപ്പോഴും അങ്ങനെ ആകാറില്ല’, എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മിത്ത് വിവാദത്തില്‍ വസ്തുത ബോധ്യപ്പെടേണ്ടത് എന്‍എസ്എസിനാണെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button