KeralaLatest NewsNews

മാസപ്പടി വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട് : മന്ത്രി മുഹമ്മദ് റിയാസ്

മാധ്യമങ്ങളെ പഴിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ വീണ വിജയന്റെ പങ്കിനെ കുറിച്ച് ഒന്നും പറയാതെ ഒഴിഞ്ഞുമാറി മന്ത്രി മുഹമ്മദ് റിയാസ്. വിഷയം ജനമധ്യത്തിലേയ്ക്ക് കൊണ്ടുവന്ന മാധ്യമങ്ങളെ പഴിച്ചും വ്യക്തമായ പ്രതികരണം നല്‍കാതെയും മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറുകയാണ്. സിഎംആര്‍എല്‍ കമ്പനി വീണ വിജയന് മാസപ്പടി നല്‍കിയെന്നും ഈ വിവരം മന്ത്രി തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ മറച്ചുവച്ചുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തിമാക്കിയിയിട്ടുണ്ട്. എത്ര തവണ ചോദ്യം ആവര്‍ത്തിച്ചാലും ഇതു തന്നെയാണ് ഉത്തരമെന്നും മന്ത്രി പറഞ്ഞു.

Read Also; ധീരതയ്ക്ക് രാജ്യത്തിന്റെ ആദരം: 4 പേര്‍ക്ക് കീര്‍ത്തിചക്ര, 11 പേർക്ക് ശൗര്യചക്ര

‘മാസപ്പടി വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമ ഉടമകളുടെ താല്‍പര്യം. സ്വാതന്ത്ര്യം
ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവര്‍ത്തകര്‍. ഉടമകളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഇറങ്ങുകയാണ്’, മന്ത്രി ചൂണ്ടിക്കാട്ടി. മാസപ്പടി വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുന്നുവെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ഇന്ന് മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button