Latest NewsNewsIndia

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ 6-ജിയെക്കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി

 

ന്യൂഡല്‍ഹി:ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യം ഉടന്‍ തന്നെ 6-ജി യുഗത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുന്നതിനൊപ്പം, ആഗോളതലത്തില്‍ ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ ഡാറ്റ പ്ലാനുകളും ഇന്റര്‍നെറ്റ് സേവനങ്ങളും ഇന്ത്യ നല്‍കുന്നുവെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

Read Also: ഹോൺ മു​ഴ​ക്കി​യ​തി​ന് യു​വ​തിയുടെ കാ​ർ ര​ണ്ടം​ഗ​സം​ഘം അ​ടി​ച്ചു​ത​ക​ർ​ത്തു: അറസ്റ്റിൽ

6-ജിയെക്കുറിച്ച് സംസാരിക്കവെ, ടാസ്‌ക് ഫോഴ്സ് നിലവില്‍ വന്നിട്ടുണ്ടെന്നും 5-ജിയില്‍ നിന്ന് 6-ജിയിലേക്ക് അതിവേഗം മാറാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യവ്യാപകമായി 5-ജിയുടെ ഏറ്റവും വേഗമേറിയ റോളൗട്ട് കൈവരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലുടനീളമുള്ള 22 പ്രദേശങ്ങളില്‍ 5-ജി മൊബൈല്‍ സേവനങ്ങള്‍ വിജയകരമായി അവതരിപ്പിച്ചതായി അടുത്തിടെ റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരുന്നു. ഇത് കണക്കുകൂട്ടിയതിനേക്കാള്‍ വളരെ മുകളിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button