Latest NewsNewsIndia

ആപ് – കോൺഗ്രസ് ഭിന്നത രൂക്ഷം: ‘ഇൻഡ്യ’ സഖ്യം വിടുമെന്ന് മുന്നറിയിപ്പ് നൽകി ആം ആദ്മി പാർട്ടി

ഡൽഹി: 2024ലെ പൊതു തെരഞ്ഞെടുപ്പിലെ സഖ്യത്തെ ചൊല്ലി ആപ് – കോൺഗ്രസ് ഭിന്നത രൂക്ഷം. ഡൽഹിയി​ലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും കോൺ​ഗ്രസിനെ ശക്തിപ്പെടുത്താൻ ഖാർഗെയുടെ അധ്യക്ഷതയിൽ കൈകൊണ്ട തീരുമാനത്തെ, കോൺഗ്രസ് നേതാവ് അൽക ലംബ ഡൽഹിയി​ലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് മൽസരിക്കുമെന്നാക്കി മാറ്റിയതാണ് വിവാദമായത്.

ഇത്തരമൊരു നീക്കമുണ്ടായാൽ ‘ഇൻഡ്യ’ സഖ്യം വിടുമെന്ന് ആം ആദ്മി പാർട്ടി മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ സഖ്യമില്ലെങ്കിൽ പിന്നെ ആപ് ‘ഇൻഡ്യ’ സഖ്യത്തിൽ നിൽക്കുന്നതിൽ അർഥമില്ലെന്നും സഖ്യം വിടുമെന്നും ആപ് വക്താവ് പ്രിയങ്ക കക്കർ അൽകക്ക് പ്രതികരണവുമായി എത്തി.

കുളത്തിൽ ചാടി ആത്മഹത്യ ചെയ്യും മുൻപ് വിഷ്ണുപ്രിയ തന്റെ ആത്മഹത്യ കുറിപ്പിൽ എഴുതിയതിങ്ങനെ

എന്നാൽ, അൽകയെ തള്ളിപ്പറഞ്ഞ കോൺഗ്രസ് പ്രകോപനമുണ്ടാക്കുന്നവരുടെ കെണികളിൽ വീണുപോകരുതെന്ന് ആപിനെ ഓർമിപ്പിച്ചു. അൽക ലംബ ഡൽഹി സംസ്ഥാന ഘടകത്തിന്റെ വക്താവ് ആണെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് പോലെ ഗൗരവമായ വിഷയം പറയാൻ അവരെ പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഡൽഹിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപക് ബബരിയ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button