KeralaLatest NewsNews

കഞ്ചാവ് പ്രതിയെ വീട്ടിൽക്കയറി പൊക്കി, കൂട്ടിൽ പേർഷ്യൻ പൂച്ച, ചിത്രമെടുത്ത് പൊലീസ് സ്റ്റേഷനിലെത്തി, പിന്നീട് നടന്നത് 

കൊച്ചി: കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ പേർഷ്യൻ പൂച്ച മോഷണ മുതലെന്ന് തെളിഞ്ഞു. എറണാകുളത്താണ് സംഭവം. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണം വിവരം പുറത്തുവന്നത്. ചില്ലറ പൂച്ചയെയല്ല വിലകൂടിയ പേര്‍ഷ്യന്‍ ക്യാറ്റിനെയാണ് കടത്തികൊണ്ടുപോയത്.

അല്ലപ്ര മനക്കപ്പടി നക്ലിക്കാട്ട് വീട്ടില്‍ സുനിലിനെ 20 ഗ്രാം കഞ്ചാവുമായി ആണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. പ്രതിയെ മനക്കപ്പടിയിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തി മടങ്ങാന്‍ തുടങ്ങവേയാണ് വീടിനകത്ത് കൂട്ടിലിരിക്കുന്ന പൂച്ചയെ പൊലീസ് ശ്രദ്ധിച്ചത്. രണ്ട് വര്‍ഷമായി താന്‍ വളര്‍ത്തുന്ന പൂച്ചയാണെന്ന് സുനില്‍ പൊലീസിനോട് പറഞ്ഞു.

കൗതുകത്തിന് പൊലീസുകാരിലൊരാള്‍ പൂച്ചയുടെ ചിത്രം ഫോണിലെടുത്തു. സുനിലിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അതേ സമയം, തന്‍റെ പേര്‍ഷ്യന്‍ ക്യാറ്റ് ഇനത്തില്‍പ്പെട്ട പൂച്ച മോഷണം പോയെന്ന പരാതിയുമായി യുവതി സ്റ്റേഷനിലെത്തിയതോടെയാണ് സംഭവത്തിന്റെ ഗതി മാറിയത്. രണ്ട് ദിവസം മുന്‍പ് ആണ് പൂച്ചയെ കൂടോടെ കൊണ്ട്‌ പോയത്. യുവതി കാണിച്ച ചിത്രം കണ്ട പൊലീസുകാര്‍ ഞെട്ടി. സുനിലിന്‍റെ വീട്ടില്‍ കണ്ട അതേ പൂച്ച. പൂച്ചയെ തിരിച്ചുകിട്ടിയ ഉടമ മടങ്ങി. നേരത്തെ വധശ്രമക്കേസിലടക്കം പ്രതിയായ സുനിലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button