ErnakulamKeralaNattuvarthaLatest NewsNews

ജീവനക്കാരെ പട്ടിണിക്കിടാൻ അനുവദിക്കില്ല: ഓണത്തിനു മുൻപ് മുഴുവൻ ശമ്പളവും നൽകണ​മെന്ന് കെഎസ്ആർടിസിയോട് ഹൈക്കോടതി

കൊച്ചി: ഓണത്തിനു മുൻപ് കെഎസ്ആർടിസി ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകണമെന്ന് ഹൈക്കോടതി. ഓണത്തിന് ആരെയും പട്ടിണിക്കിടാൻ അനുവദിക്കില്ലെന്നും ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസിയാണെന്നും കോടതി വ്യക്തമാക്കി. ജുലൈ മാസത്തിലെ ശമ്പളം ഓണത്തിന് മുമ്പായി നൽകാൻ ശ്രമിക്കണമെന്നും ഹൈകോടതി നിർദ്ദേശിച്ചു.

എന്നാൽ, ജൂലൈ മാസത്തിലെ രണ്ടാം ഘട്ട ശമ്പളം ഇപ്പോഴും വിതരണം ചെയ്യാൻ ബാക്കി നിൽക്കുകയാണെന്നും സംസ്ഥാന സർക്കാർ ധനസഹായമായി 130 കോടി രൂപ നൽകിയാൽ മാത്രമേ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയു എന്നും കെഎസ്ആർടിസി കോടതിയിൽ അറിയിച്ചു. തുടർന്ന്, ഓണക്കാലം ആഘോഷങ്ങളുടെ സമയമാണെന്നും ഈ സമയത്ത് ജീവനക്കാരെ പട്ടിണിക്കിടാൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ അഴിമതി നടത്തി കോടികളുടെ സ്വത്ത് സമ്പാദിക്കുന്നത് പോലെ അണാ പൈസ സമ്പാദിക്കുന്ന ആളല്ല താനെന്ന് ജെയ്ക്ക്

കെഎസ്ആർടിസിയിലെ ശമ്പളവിതരണവുമായി ബന്ധപ്പെട്ട് ഒരു യോഗം ചേരുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ യോഗം പരിഗണിച്ച് കേസ് 21ലേക്ക് മാറ്റി. ഇന്ന് യോഗത്തിലെടുത്ത തീരുമാനം കോടതിയെ അറിയിക്കണമെന്നും ഇപ്പോൾ കെഎസ്ആർടിസി നേരിടുന്ന എല്ലാ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button