Latest NewsNewsIndia

ടെലിഗ്രാമിലൂടെ പരിചയം, ഫോട്ടോസ് അയച്ച് സൗഹൃദം; ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തി നേഹ ഹണിട്രാപ്പിൽ പെടുത്തിയത് 12 പേരെ

ബെംഗളൂരു: ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ആളുകളെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. സംഘത്തിലെ മുഖ്യകണ്ണിയായ മോഡല്‍ ആണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. മുംബൈ സ്വദേശിനിയായ നേഹ എന്ന മെഹര്‍ (27) ആണ് അറസ്റ്റിലായത്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹണിട്രാപ്പ് സംഘത്തിലെ ആളാണ് നേഹ. 12 പേരെയാണ് സംഘം ബെംഗളൂരുവിൽ മാത്രം കുടുക്കിയത്. ലക്ഷക്കണക്കിന് രൂപ നേഹയും സംഘവും തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ച വിവരം.

സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുകയാണ്. രണ്ടുദിവസം മുമ്പ് സംഘത്തിലെ മൂന്നുപേര്‍ പുട്ടനഹള്ളി പോലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് നേഹയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

Also Read:നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച​ശേ​ഷം ജീ​പ്പി​ലി​ടി​ച്ചു:പൊ​ലീ​സ്ട്രെയി​നിയടക്കം അ​ഞ്ചുപേ​ർ​ക്ക് പ​രി​ക്ക്

ടെലിഗ്രാമിലൂടെ പരിചയപ്പെടുന്നവരുമായി സൗഹൃദത്തിലായി അവരെ വശീകരിച്ച് തന്റെ അടുക്കൽ എത്തിക്കുകയാണ് നേഹയുടെ ജോലി. ജെ.പി നഗറിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പണം തട്ടിയെടുത്തിരുന്നത്. നേഹയുടെ ഫോട്ടോയും മറ്റും കണ്ട് ‘സൗഹൃദത്തിലായ’ യുവാക്കൾ യുവതിയുടെ ക്ഷണമനുസരിച്ച് ഫ്‌ളാറ്റിലെത്തും. ഈ സമയം, സംഘത്തിലെ മറ്റുള്ളവർ ഫ്‌ളാറ്റിലുണ്ടാകും. അകത്തേക്ക് പ്രവേശിക്കുന്നവരെ ഭീഷണിപ്പെടുത്തി ഇവർ പണം തട്ടും.

പണം നഷ്ടപ്പെട്ട വ്യക്തികളിലൊരാള്‍ പുട്ടനഹള്ളി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്. പോലീസ് ജെ.പി നഗറിലെ ഫ്‌ളാറ്റില്‍ നടത്തിയ തിരച്ചിലില്‍ ശരണപ്രകാശ്, അബ്ദുള്‍ ഖാദര്‍, യാസിന്‍ എന്നിവര്‍ പിടിയിലായിരുന്നു. ഈ സമയത്ത് സ്വദേശമായ മുംബൈയില്‍ പോയിരിക്കുകയായിരുന്നു നേഹ. മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ചാണ് ബെംഗളൂരു പോലീസ് മുംബൈയിലെത്തി നേഹയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button