ThiruvananthapuramKeralaNattuvarthaLatest NewsNews

ആ​ഡംബര ജീവിതത്തിനായി ബൈ​ക്കി​ല്‍ ക​റ​ങ്ങി നടന്ന് മാ​ല പൊ​ട്ടി​ക്കൽ: മൂന്നം​ഗ സംഘം പിടിയിൽ

മാ​രാ​യ​മു​ട്ടം മ​ണ​ലൂ​ര്‍ നെ​ല്ലി​ക്കാ​ല സി​ന്ധു ഭ​വ​നി​ല്‍ അ​മ​ല്‍​രാ​ജ് (23) , അ​വ​ണാ​കു​ഴി ത​ട്ടാം വി​ളാ​കം വീ​ട്ടി​ല്‍ ശ​ക്തി എ​ന്ന ഭ​വാ​നി (22 ), ബാ​ല​രാ​മ​പു​രം മു​ട​വൂ​ര്‍​പാ​റ ചാ​ന​ല്‍ പു​റ​മ്പോ​ക്കി​ല്‍ പ്ര​ശാ​ന്ത് (18) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്

പാ​റ​ശാ​ല: ബൈ​ക്കി​ല്‍ ക​റ​ങ്ങി മാ​ല പൊ​ട്ടി​ക്കു​ന്ന സം​ഘം പൊലീസ് പിടിയിൽ. മാ​രാ​യ​മു​ട്ടം മ​ണ​ലൂ​ര്‍ നെ​ല്ലി​ക്കാ​ല സി​ന്ധു ഭ​വ​നി​ല്‍ അ​മ​ല്‍​രാ​ജ് (23) , അ​വ​ണാ​കു​ഴി ത​ട്ടാം വി​ളാ​കം വീ​ട്ടി​ല്‍ ശ​ക്തി എ​ന്ന ഭ​വാ​നി (22 ), ബാ​ല​രാ​മ​പു​രം മു​ട​വൂ​ര്‍​പാ​റ ചാ​ന​ല്‍ പു​റ​മ്പോ​ക്കി​ല്‍ പ്ര​ശാ​ന്ത് (18) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പാ​റ​ശാ​ല പൊ​ലീ​സ് ആണ് ഇവരെ പി​ടി​കൂ​ടിയത്.

Read Also : എന്നെ കളിയാക്കിക്കൊണ്ടിരുന്ന പലരും ഇപ്പോൾ എന്റെ ഡേറ്റിനു വേണ്ടി നടക്കുന്നുണ്ട്: ദുൽഖർ സൽമാൻ (വീഡിയോ)

റേ​ഷ​ന്‍ ക​ട​യി​ല്‍ നി​ന്നും സാ​ധ​നം വാ​ങ്ങി മ​ട​ങ്ങു​ക​യാ​യി​രു​ന്ന വൃ​ദ്ധ​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്ന കേ​സി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ളെ പൊ​ലീ​സി​ന് തി​രി​ച്ച​റി​യാ​നാ​യ​ത്. പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന നീ​ല പ​ള്‍​സ​ര്‍ ബൈ​ക്കി​നെ കു​റി​ച്ചു​ള്ള തി​ര​ച്ചി​ലി​നൊ​ടു​വിൽ പ​ക്രു എ​ന്ന അ​മ​ല്‍​രാ​ജ​നെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

Read Also : നാ​ലു വ​യ​സ്സു​കാ​രി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം നടത്തി: പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും ശിക്ഷ

മോ​ഷ​ണ മു​ത​ല്‍ വി​റ്റു കി​ട്ടു​ന്ന കാ​ശു​കൊ​ണ്ട് മൂ​വ​ര്‍ സം​ഘം ധൂ​ര്‍​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു പതിവ്. വി​ള​പ്പി​ല്‍​ശാ​ല, കാ​ട്ടാ​ക്ക​ട​ എ​ന്നീ സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലും, ത​മി​ഴ്നാ​ട്ടി​ലു​മാ​യി മോ​ഷ​ണം, പി​ടി​ച്ചു പ​റി തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണി​വ​രെ​ന്ന് എ​ന്ന് പാ​റ​ശാ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ആ​സാ​ദ് അ​ബ്ദു​ള്‍ ക​ലാം പ​റ​ഞ്ഞു. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button