Latest NewsNewsIndia

റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് വിലകുറവില്‍ ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ സാധ്യത

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഗോതമ്പ് വില കുറവില്‍ ഇറക്കുമതി ചെയ്യുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ജൂലൈ 15ന്  ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ചില്ലറ പണപ്പെരുപ്പം കുറയ്ക്കാന്‍ ഈ നീക്കം കേന്ദ്രത്തെ സഹായിച്ചേക്കും.

Read Also: അവകാശികളില്ലാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കോടികൾ, നിർജീവമായ അക്കൗണ്ടുകളെ കുറിച്ച് തിരയാൻ പുതിയ പോർട്ടലുമായി ആർബിഐ

സര്‍ക്കാര്‍ വെയര്‍ഹൗസുകളിലെ ഗോതമ്പ് ശേഖരം ഓഗസ്റ്റ് ഒന്നിന് 28.3 ദശലക്ഷം ടണ്‍ ആയിരുന്നു. 10 വര്‍ഷത്തെ ശരാശരി അളവിനേക്കാള്‍ 20 ശതമാനം കുറവാണിത്.

കഴിഞ്ഞ വര്‍ഷം, ഉത്പാദനം കുറവായതിനാല്‍ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. ഈ വര്‍ഷത്തെ വിളവും സര്‍ക്കാരിന്റെ കണക്കുകൂട്ടലിനേക്കാള്‍ കുറഞ്ഞത് 10% കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വര്‍ഷങ്ങളായി ഇന്ത്യ നയതന്ത്ര ഇടപാടുകളിലൂടെ ഗോതമ്പ് ഇറക്കുമതി ചെയ്തിട്ടില്ല. 2017ല്‍ സ്വകാര്യ വ്യാപാരികള്‍ 5.3 മില്യണ്‍ മെട്രിക് ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തതിനെ തുടര്‍ന്നാണ് ഇന്ത്യ അവസാനമായി ഉയര്‍ന്ന അളവില്‍ ഗോതമ്പ് ഇറക്കുമതി ചെയ്തത്.

ഇന്ധനം, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് റഷ്യയില്‍ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യുന്നത്. പാവപ്പെട്ടവര്‍ക്കിടയില്‍ പണപ്പെരുപ്പത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button