KeralaLatest NewsNews

തൊഴില്‍ അന്വേഷകര്‍ക്കായി പിണറായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ ശനിയാഴ്ച

മേളയില്‍ നിരവധി സ്ഥാപനങ്ങള്‍ എത്തും

തിരുവനന്തപുരം: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ ഓഗസ്റ്റ് 19ന് രാവിലെ ഒന്‍പത് മണിക്ക് പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.

Read Also: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കും : അജയ് റായ്

സ്വകാര്യ മേഖലയിലുള്ള എഴുപതോളം ഉദ്യോഗദായകര്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും. ആധുനിക തൊഴില്‍ മേഖലകളില്‍ മികച്ച അവസരങ്ങള്‍ സ്വന്തമാക്കാന്‍ യുവാക്കളെ പ്രാപ്തരാക്കുന്നതിനാണ് എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ എംപ്ലോയബിലിറ്റി സെന്ററുകളിലൂടെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് സ്വകാര്യമേഖലയില്‍ ഇതിനോടകം ജോലി ലഭിച്ചത്. വിദ്യാസമ്പന്നരായ തൊഴില്‍ അന്വേഷകരെയും സ്വകാര്യമേഖലയിലെ മികച്ച തൊഴില്‍ദായകരെയും ഒരേ വേദിയില്‍ അണിനിരത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്നതാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button