Latest NewsKeralaNews

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അടുത്ത വ്യാഴാഴ്ച( ഓഗസ്റ്റ് 24) വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ആരോഗ്യ കാരണങ്ങളാലാണ് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകാതിരുന്നതെന്നും അടുത്ത ദിവസം തന്നെ ഹാജരാകുമെന്നും ലക്ഷ്മണിന്റെ അഭിഭാഷകന്‍ അറിയിച്ചു. ലക്ഷ്മണിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെ.ബാബുവിന്റെ ഇടക്കാല ഉത്തരവ്.

Read Also: ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്ക് : ചന്ദ്രയാൻ 3 ഡീബൂസ്റ്റിംഗ് പൂർത്തിയാക്കി

അതേസമയം, രണ്ടു തവണ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ലക്ഷ്മണ്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. പുരാവസ്തുവുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍ ഐജി ജി. ലക്ഷ്മണനാണെന്നു ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button