KeralaLatest NewsNews

കെ സി വേണുഗോപാലിന്റെ വീട്ടിൽ മോഷണം: അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെ വീട്ടിൽ മോഷണം. ആലപ്പുഴയിലെ ഔദ്യോഗിക ഓഫീസായി പ്രവർത്തിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ലെറ്റർപാഡ്, ചെക്ക് ലീഫുകൾ, വാച്ചുകൾ, ഫയലുകൾ തുടങ്ങിയവ വീട്ടിൽ നിന്നും നഷ്ടമായി. വ്യാഴാഴ്ച രാത്രിയായിരുന്നു മോഷണം.

Read Also: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ ജയിലിൽ പോകും: ശോഭ സുരേന്ദ്രൻ

സ്റ്റാഫംഗം അജ്മലും യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് നൂറുദ്ദീൻ കോയയും സംഭവ ദിവസം രാത്രി 11.30 വരെ വീട്ടിലുണ്ടായിരുന്നു. ഇവർ പോയശേഷമാണ് മോഷണം നടന്നത്. അടുത്ത ദിവസം രാവിലെ പതിനൊന്നോടെ അജ്മൽ എത്തിയപ്പോഴാണു മോഷണ വിവരമറിയുന്നത്. വീടിന്റെ പിൻഭാഗത്തെ ജനൽക്കമ്പികൾ ഇളക്കിമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്.

ഓഫീസ് മുറിയിലെയും കിടപ്പുമുറിയിലെയും അലരമാരകളിലെ ഫയലുകൾ അലങ്കോലമാക്കിയ നിലയിലായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: ഭരണകക്ഷിയായ ബിജെപിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ആര്‍എസ്എസ്: രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button