ThiruvananthapuramKeralaNattuvarthaLatest NewsNews

ഭാ​ര്യാ​മാ​താ​വി​നെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് യുവാവ്:പൊലീ​സ് ക​സ്റ്റ​ഡി​യി​ല്‍

ഭാ​ര്യ മാ​താ​വ് എ​സ്ത(60)യെ ആണ് യുവാവ് വെട്ടി പരിക്കേൽപ്പിച്ചത്

തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് ഭാ​ര്യാ​മാ​താ​വി​നെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​ശേ​ഷം യു​വാ​വ് ആത്മഹത്യയ്ക്ക് ശ്ര​മി​ച്ചു. ഭാ​ര്യ മാ​താ​വ് എ​സ്ത(60)യെ ആണ് യുവാവ് വെട്ടി പരിക്കേൽപ്പിച്ചത്. എസ്തയെ ​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആത്മഹത്യയ്ക്ക് ശ്ര​മി​ച്ച വെ​ള്ള​നാ​ട് സ്വ​ദേ​ശി ഷി​ബു​വി​നെ പൊലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

Read Also : ലോട്ടറി വകുപ്പിലാകെ തട്ടിപ്പ്: ഓഫീസിലെത്തി ഉപകരണങ്ങൾ അടിച്ച് തകർത്ത് മധ്യവയസ്കൻ,  പ്രിന്‍ററും ഉൾപ്പെടെ നശിപ്പിച്ചു

പാ​ലോ​ട്ക​രി​മ​ന്‍​കോ​ട് ല​ക്ഷം വീ​ട് കോ​ള​നി​യി​ല്‍ രാ​ത്രി ഒ​ൻ​പ​തി​നാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ച് സ്ഥി​രം വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന പ്ര​കൃ​ത​മാ​ണ് ഷി​ബു​വി​നെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഷി​ബു​വി​ന്‍റെ ഭാ​ര്യ​യെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ എ​സ്ത​യു​ടെ ത​ല​യി​ല്‍ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ വാ​ട​ക വീ​ട്ടി​ലെ​ത്തി ഷി​ബു ആത്മഹത്യയ്ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. നിലവിൽ ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button