KozhikodeLatest NewsKeralaNattuvarthaNews

കാറിൽ അമിതവേഗത്തിലെത്തിയ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു

എടച്ചേരിതലായി മത്തത്ത് ജിയാദ് (29) ആണ് മരിച്ചത്

കോഴിക്കോട്: കാറിൽ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു. എടച്ചേരിതലായി മത്തത്ത് ജിയാദ് (29) ആണ് മരിച്ചത്.

Read Also : ഗോ ഫസ്റ്റ് വീണ്ടും നിറം മങ്ങുന്നു! പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിക്കവേ കൂട്ടത്തോടെ രാജി വെക്കാനൊരുങ്ങി ജീവനക്കാർ

ഓർക്കാട്ടേരി പെട്രോൾ പമ്പിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഓർക്കാട്ടേരിയിൽ നിന്ന് എടച്ചേരിയിലേക്ക് കാറിൽ വരുമ്പോൾ അമിതവേഗത്തിൽ എതിരെ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച മാരുതി ജിംനി കാർ നിശേഷം തകർന്നു. ഗുരുതര പരുക്കേറ്റ ജിയാദ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച ഖബറടക്കും. പിതാവ്: മൊയ്തു. മാതാവ്: ഷാഹിദ. ഭാര്യ: സഫ്ന കുറ്റ്യാടി. മകൾ: ആയിശ. സഹോദരങ്ങൾ: റംഷാദ്, സജാദ്, ആദിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button