KeralaLatest NewsNews

സാമ്പത്തിക സ്ഥിതി പരിതാപകരം, ‘ഓട പണിയാന്‍ പോലും പണമില്ലാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍’: പരിഹസിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഓട പണിയാന്‍ പോലും പണമില്ലാത്ത സ്ഥിതിയിലാണ് സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘നികുതി പിരിവ് കാര്യക്ഷമമല്ല. ജിഎസ്ടി വരുമാനം ഏറ്റവും കൂടുതല്‍ കിട്ടേണ്ട ഇടം കേരളമാണ്. സ്വര്‍ണക്കടകളില്‍ നിന്നും ബാറുകളില്‍ നിന്നും നികുതി പിരിക്കുന്നില്ല. നികുതി പിരിവ് കാര്യക്ഷമമാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. എങ്ങിനെയാണ് ഇതിനെ പ്രതിരോധിക്കേണ്ടതെന്ന് അറിയാതെ ധനമന്ത്രി ബാലഗോപാല്‍ പ്രയാസപ്പെടുകയാണ്. ഈ അവസ്ഥയ്ക്ക് കാരണക്കാരന്‍ തോമസ് ഐസക്കാണ്. അതിന് യുഡിഎഫ് എംപിമാരെ കരുവാക്കേണ്ടതില്ല’, സതീശന്‍ പറഞ്ഞു.

Read Also: ‘ചൈന ജനങ്ങളുടെ ഭൂമി തട്ടിയെടുത്തു, ഇല്ലെന്ന് പ്രധാനമന്ത്രി പറയുന്നത് വെറുതെ’: ലഡാക്ക് സന്ദർശിച്ച് രാഹുൽ ഗാന്ധി

‘ഇടുക്കി ശാന്തന്‍പാറയില്‍ സിപിഎം ഓഫീസ് പണിയുന്നത് ചട്ടം ലംഘിച്ചാണ്. ഇവിടെ ഭൂപതിവ് ചട്ടം ലംഘിച്ചു. നോട്ടീസ് നല്‍കിയിട്ടും പണി നിര്‍ത്തിയില്ല. നിയമവിരുദ്ധമായി പണിയുന്ന കെട്ടിടം ഇടിച്ചു നിരത്തണം. സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ ക്രിമിനല്‍ കേസെടുക്കണം’, വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button