Latest NewsNewsIndia

‘ദൈവത്തെ കൊണ്ട് നിര്‍ത്തിയാലും കുമ്പിടമാട്ടേന്‍’‍; വൈറലായി കമൽ ഹാസന്റെ വാക്കുകൾ

നെൽസൺ സംവിധാനം ചെയ്ത ജയിലർ സിനിമയുടെ വിജയത്തിനു ശേഷം യു.പി സന്ദർശിക്കാനെത്തിയ രജനികാന്ത്, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിൽ കാണുകയും അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വണങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രവും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായതോടെ രജനികാന്തിനെതിരെ അദ്ദേഹത്തിന്റെ ആരാധകർ തന്നെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നു. ഇതിനിടെ കമൽ ഹാസന്റെ പഴയ ഒരു വീഡിയോ ചർച്ചയാക്കുകയാണ് ആരാധകർ.

നാളെ ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമി ഒരു ദൈവത്തെ തന്റെ മുമ്പിൽ കൊണ്ട് നിർത്തിയാൽ കൈകൊടുത്ത് സ്വീകരിക്കുമെന്നും, കുമ്പിടില്ല എന്നുമാണ് വൈറൽ വീഡിയോയിൽ അദ്ദേഹം പറയുന്നത്. തൂങ്കാവനം സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നടത്തിയ പ്രസംഗത്തിലാണ് കമല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

’എന്തുകൊണ്ട് പറയുന്ന കാര്യങ്ങളൊന്നും നിറവേറ്റി തരുന്നില്ല‘ എന്ന ചോദ്യവും ചോദിക്കുമെന്നും കമൽഹാസൻ വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി പേർ പങ്കുവെയ്ക്കുന്നുണ്ട്. നടനേക്കാൾ പ്രായക്കുറവുള്ള ഒരാളെ കാൽതൊട്ടു വന്ദിക്കുന്നത് അംഗീകരിക്കാനാകില്ല എന്നാണ് രജനികാന്തിന്റെ ആരാധകരുടെ പ്രതികരണം. കാല്‍ വണങ്ങല്‍ തമിഴ് ജനതയുടെ അഭിമാനത്തെ പണയം വയ്ക്കുന്നതിന് തുല്യമായെന്നും സിനിമയിലെ നായകന്‍ ജീവിതത്തിലും നായകൻ ആകണമെന്നില്ലെന്നുമാണ് വിമർശകർ പറയുന്നത്.

അതേസമയം, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടിലെത്തി അനുഗ്രഹം തേടിയപ്പോഴാണ് രജനികാന്ത് അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ടത്. രജനികാന്ത് ഹിമാലയത്തിൽ ഇപ്പോൾ ആത്മീയ യാത്രയിലാണ്‌. തീർഥയാത്രക്കിടയിലാണ്‌ യു.പിയിൽ എത്തി യോഗിയെ വണങ്ങിയത്. യോഗി തനിക്ക് സന്യാസിയാണെന്ന് പറഞ്ഞ രജനികാന്ത്, അദ്ദേഹത്തെ തന്റെ ഗുരുവെന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. യോഗി തനിക്ക് ആചാര്യനാണെന്നും ഒരു രാഷ്ട്രീയ നേതാവല്ലെന്നും ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button