ThiruvananthapuramKeralaNattuvarthaLatest NewsNews

‘ഇന്ത്യന്‍ മൂല്യങ്ങൾ സ്വാംശീകരിക്കുന്നതിൽ മാർക്‌സിസ്റ്റുകാർ പരാജയം’: കെ സച്ചിദാനന്ദന്‍

തിരുവനന്തപുരം: ഇന്ത്യൻ മൂല്യങ്ങൾ സ്വാംശീകരിക്കുന്നതിൽ മാർക്‌സിസ്റ്റുകാർ പരാജയപ്പെട്ടുവെന്ന് പ്രമുഖ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍. നല്ലൊരു വിഭാഗം കമ്മ്യൂണിസ്റ്റുകാരും മാർക്‌സിസത്തെ യുക്തിവാദമായി തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ലോക കമ്മ്യൂണിസ്റ്റ് നേതാക്കന്മാരാരും മതത്തിനെതിരായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ സച്ചിദാനന്ദന്റെ വാക്കുകൾ ഇങ്ങനെ;

‘ഓപിയം പോലെ ലഹരിപിടിപ്പിക്കുന്നതാണ് മതം എന്ന് മാർക്സ് ഒരിക്കൽ പറഞ്ഞിരുന്നു. തൊട്ടു പിന്നാലെ തന്നെ മതം മനുഷ്യന് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ആ വാചകം ഒഴിവാക്കപ്പെട്ടു. ബാഹ്യമായ യുക്തിവാദത്തെ ലെനിൻ എതിര്‍ത്തിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഭൂരിഭാ​ഗം നേതാക്കളും വിശ്വാസികളാണ്. പൊതുസമൂഹത്തില്‍ മതത്തെ തള്ളിപ്പറയുകയും രഹസ്യമായി അത് അനുഷ്ഠിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടോ?.

തെ​രു​വു​നാ​യ ആക്രമണം: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടു​നി​ന്ന പിഞ്ചുകുഞ്ഞിന് പരിക്ക്

ഇന്ത്യയുടെ ധാര്‍മികമായ പല കാര്യങ്ങളും കണക്കിലെടുക്കുന്നതില്‍ മാർക്‌സിസം പരാജയപ്പെട്ടു. അവര്‍ ക്ലാസുകളെ കുറിച്ചു സംസാരിച്ചു എന്നാല്‍ ജാതിയെ ഒഴിവാക്കി. ആത്മീയത മറ്റൊരു തലമാണ്. മനുഷ്യന് പ്രപഞ്ചത്തെ കുറിച്ച് മനസിലാക്കാനും ജീവിതത്തിന്റെ അര്‍ത്ഥതലങ്ങള്‍ അന്വേഷിക്കാനും ആത്മീയത അവനെ പ്രേരിപ്പിക്കുന്നു. ആത്മീയതയെ സാമൂഹ്യ സേവനത്തിന്റെ മുദ്രാവാക്യവുമായി കൂട്ടിയിണക്കിയുള്ള ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിയുടെയും പ്രവർത്തന രീതി നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.

മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടും സ്ത്രീയായതുകൊണ്ടും എന്തും ചെയ്യാമെന്ന് പറഞ്ഞാല്‍ അനുവദിക്കില്ല: എ.കെ ബാലൻ

മനുഷ്യർ എന്തുകൊണ്ട് മതത്തില്‍ വിശ്വസിക്കുന്നു. ജീവിതത്തോടുള്ള അവരുടെ സമീപനം എന്താണ് ഇവയൊക്കെ കമ്മ്യൂണിസ്റ്റുകാര്‍ മനസിലാക്കേണ്ടതുണ്ട്. മാർക്‌സിസ്റ്റ് ചിന്തകള്‍ക്ക് അത്തരമൊരു മാനമില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ മതം വഹിക്കുന്ന പങ്ക് തിരിച്ചറിയാതെ, ജാതിയെ അതിന്റെ എല്ലാ അർത്ഥത്തിലും മനസിലാക്കാതെ നിങ്ങള്‍ക്ക് ഒരിക്കലും ഇന്ത്യന്‍ ധാര്‍മികതയെ ഉൾക്കൊള്ളാൻ കഴിയില്ല. അവിടെയാണ് ഗാന്ധി ജയിക്കുന്നതും കമ്മ്യൂണിസ്റ്റ് തോറ്റല്‍ക്കുന്നതും. ജാതിയെയും മതത്തെയും നീതിയുടെ ആശയത്തില്‍ നിന്നും എനിക്ക് വേര്‍തിരിച്ചു കാണാനാകില്ല.’

shortlink

Related Articles

Post Your Comments


Back to top button