KeralaMollywoodLatest NewsNewsEntertainment

ഇന്ന് ഗണപതി, ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാള്‍ ശിവൻ, ഇനി നിങ്ങള്‍ മിത്താണെന്ന് പറയും: ഉണ്ണി മുകുന്ദൻ

മനസില്‍ കൊണ്ടു നടന്ന ദൈവം ഇല്ല എന്ന് പറയുമ്പോള്‍ ഇവിടെ ആര്‍ക്കും ഒരു വിഷമവുമില്ല

കൊട്ടാരക്കര: താൻ ദൈവ വിശ്വാസിയാണെന്നു നടൻ ഉണ്ണി മുകുന്ദൻ. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാള്‍ ശിവൻ, ഇതെല്ലാം കഴിഞ്ഞ് നിങ്ങള്‍ മിത്താണെന്ന് പറയുമെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

നമ്മുടെ അമ്പലങ്ങളും ആഘോഷങ്ങളുമായി ജീവിച്ച വ്യക്തിയാണ് താൻ. പഠിച്ചതൊക്കെ ഗുജറാത്തിലാണ്. അവിടെ വിഗ്രഹം വീട്ടില്‍ എത്തിച്ച്‌ വലിയ ആരവത്തോടെയാണ് വിനായക ചതുര്‍ത്ഥി ആഘോഷിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ നാം കുറച്ച്‌ സൈലന്റായാണ് ആഘോഷിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

READ ALSO:വീണ്ടും ഇടതുപക്ഷം അധികാരത്തിലെത്തുന്നത് പാർട്ടിയെ നശിപ്പിക്കും, അധികാരം കിട്ടാതിരിക്കാൻ പ്രാർത്ഥിക്കണം: സച്ചിദാനന്ദൻ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘താൻ ഒരു വിശ്വാസിയാണ്. ഒരുപാട് വിശ്വസിക്കുന്ന ദൈവം, കുട്ടിക്കാലം മുതല്‍ മനസില്‍ കൊണ്ടു നടന്ന ദൈവം ഇല്ല എന്ന് പറയുമ്പോള്‍ ഇവിടെ ആര്‍ക്കും ഒരു വിഷമവുമില്ല. താൻ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ ഈ രീതി നമ്മുടെ വലിയ മനസാണെന്നും വലിയ പോരായ്മയാണെന്നും പറയാം. ഇന്നലെ ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ ശബരിമലയില്‍ നടന്നതൊന്നും പറയേണ്ടല്ലോ, നാളെ കൃഷ്ണൻ മിത്താണെന്ന് പറയും മറ്റന്നാള്‍ ശിവൻ മിത്താണെന്ന് പറയും. ഇതെല്ലാം കഴിഞ്ഞ് നിങ്ങള്‍ ഒരു മിത്താണെന്ന് പറയും. എന്നാല്‍, മറ്റ് മതങ്ങളെ കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ ആര്‍ക്കും ഒന്നും പറയാൻ സാധിക്കില്ല. അതിന് ഒരു ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മള്‍ മുന്നോട്ട് പോകണം. അല്ലാതെ ഈ ആഘോഷങ്ങളൊക്കെ നടത്തുന്നതില്‍ അര്‍ത്ഥമില്ല. ഇനിയെങ്കിലും ഇത്തരം വിഷയത്തില്‍, കുറഞ്ഞത് നിങ്ങള്‍ക്ക് വിഷമം ഉണ്ടായെന്നെങ്കിലും പറയണം’.

‘ഇവിടെ പറഞ്ഞു മാളികപ്പുറം എന്ന സിനിമ ചെയ്യാൻ താൻ ചങ്കുറ്റം കാണിച്ചെന്ന്. എനിക്ക് മനസ്സിലാകുന്നില്ല, സിനിമ എടുക്കാൻ അത്രമാത്രം ചങ്കുറ്റം ആവശ്യമാണോ എന്ന്. എന്നോട് ഇപ്പോഴും പലരും ചോദിക്കുന്നുണ്ട് എനിക്ക് മാളികപ്പുറം പോലൊരു സിനിമ എടുക്കാൻ പേടിയായില്ലേ എന്ന്. ഞാൻ വളരെ ആശ്ചര്യത്തോടെയാണ് ഈ ചോദ്യം ഇങ്ങനെ കേട്ടുകൊണ്ടിരുന്നത്. കേരളത്തിലെ എല്ലാ ഹിന്ദുക്കളും വിശ്വാസികളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാ ഹിന്ദു വിശ്വാസികള്‍ക്കുമുള്ള ഏറ്റവും വലിയ പ്രശ്‌നം അവര്‍ക്ക് ഭയങ്കര പേടിയാണ്. അവര്‍ ഒട്ടും നട്ടെല്ലില്ലാത്ത ആള്‍ക്കാരായി മാറി. ഇന്ത്യ എന്ന രാജ്യത്ത് ആര്‍ക്കും എന്തു പറയാം, അതാണ് ഈ രാജ്യത്തിന്റെ ഭംഗി. പക്ഷേ ഇത് ആര്‍ക്ക് വേണ്ടിയാണ് പറയുന്നത്, ആരാണ് കേള്‍ക്കുന്നത് എന്ന് നമ്മള്‍ ചിന്തിക്കണം’- ഉണ്ണിമുകുന്ദൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button