KozhikodeKeralaNattuvarthaLatest NewsNews

സാമ്പത്തിക ഇടപാടുകളെച്ചൊല്ലി തർക്കം, യുവാക്കൾക്ക് കുത്തേറ്റു: മൂന്നുപേർ അറസ്റ്റിൽ

കിനാലൂർ സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവർക്കാണ് കുത്തേറ്റത്

ബാലുശ്ശേരി: കോഴിക്കോട് കിനാലൂർ ഏഴുകണ്ടിയിൽ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ചു. കിനാലൂർ സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവർക്കാണ് കുത്തേറ്റത്.

Read Also : ഗർഭിണിയായ യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചു, ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഇരുവർക്കും കുത്തേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : 10 വ​യ​സ് മു​ത​ൽ പെ​ൺ​കു​ട്ടി​യ്ക്ക് നേരെ ലൈം​ഗി​ക അ​തി​ക്ര​മം: ര​ണ്ടാ​ന​ച്ഛന് 20 വ​ർ​ഷം ത​ട​വും പി​ഴ​യും

സംഭവത്തിൽ, കിനാലൂർ സ്വദേശികളായ മൂന്നുപേരെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കരുമല കുന്നുമ്മൽ ബബിജിത്ത് (41), കിനാലൂർ എഴുകണ്ടി കൈതച്ചാലിൽ കെ.സി. മനീഷ് (37), കരുമല പാറച്ചാലിൽ പി.സി.ശരത് ലാൽ (36) എന്നിവരെയാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button