MollywoodLatest NewsKeralaNewsEntertainment

ഹിന്ദുക്കള്‍ നട്ടെല്ല് ഇല്ലാത്തവരൊന്നുമല്ല, അത് തെളിയിച്ചു കൊടുക്കുന്ന വേദിയാണ് ഇത് : നടി അനുശ്രീ

രാഷ്‌ട്രീയമല്ല ഞാൻ സംസാരിക്കുന്നത്

അവരവരുടെ വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കാനുള്ള അവകാശം ഭാരതത്തില്‍ എല്ലാവര്‍ക്കുമുണ്ടെന്നു നടി അനുശ്രീ. ഹിന്ദുക്കൾ നട്ടെല്ല് ഇല്ലാത്തവരൊന്നുമല്ല, തന്റെ വിശ്വാസങ്ങളെ ഹനിക്കുന്ന തരത്തില്‍ എന്തെങ്കിലും ഉണ്ടായാല്‍ തനിക്ക് കഴിയും വിധം പ്രതിഷേധിക്കുമെന്നും താരം പറഞ്ഞു. ഒറ്റപ്പാലത്ത് ഗണേശോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനുശ്രീ.

read also: ആര്‍ത്തവ സമയത്തെ വേദന മാറാന്‍ ഇതാ ചില പൊടിക്കൈകള്‍

അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ,

‘ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് പറഞ്ഞുവെന്ന് കരുതി ഒരു വിശ്വാസി അവിശ്വാസി ആകുന്നില്ല. നമ്മള്‍ ജനിച്ചപ്പോള്‍ മുതല്‍ കണ്ട കാര്യങ്ങളും, കണ്ടു വളരുന്ന ആചാരാനുഷ്ഠാനങ്ങളും ഉണ്ട്. എത്രയോ കാലം കൊണ്ട് വിശ്വാസി ആയവരാണ് നമ്മള്‍. ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് ഗണപതി കെട്ടുക്കഥയാണ്, അല്ലെങ്കില്‍ മഹാദേവൻ കെട്ടുകഥയാണ് എന്നൊക്ക പറഞ്ഞാല്‍ നമ്മളിലെ വിശ്വാസി അവിശ്വസിയാകാൻ പോകുന്നില്ല. അതുകൊണ്ട് നമ്മുടെ വിശ്വാസങ്ങള്‍ നഷ്ടപ്പെടുകയില്ല.

എന്തുകൊണ്ടാണ് നമ്മുടെ വിശ്വാസങ്ങളെ മാത്രം വ്രണപ്പെടുത്തുന്നത്. ഹിന്ദുക്കളെ മാത്രം ഉപദ്രവിക്കുന്നത് എന്തിനാണെന്ന് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ ചോദിച്ചിരുന്നു. ആര്‍ക്കൊക്കെയാ ഒരു മിഥ്യാധാരണയുണ്ട് നമുക്ക് നട്ടെല്ലിന് കുറച്ച്‌ ബലം കുറവാണെന്ന്. ഇത്രയധികം ആളുകള്‍ക്ക് ഈ സദസില്‍ എത്താമെങ്കില്‍ നമ്മുടെ വിശ്വാസികള്‍ക്ക് നട്ടെല്ലുണ്ടെന്ന് കാണിച്ച്‌ കൊടുക്കുന്ന വേദിയാണ് ഇത്. ആരെങ്കിലും എന്തെങ്കിലും പറയുമ്ബോള്‍ പ്രശ്‌നമുണ്ടാക്കണമെന്നോ, അക്രമം നടത്തണമെന്നോ ഒന്നുമല്ല പറയുന്നത്. ഒരു വര്‍ഗീയവാദവുമല്ല ഞാൻ പറയുന്നത്. രാഷ്‌ട്രീയമല്ല ഞാൻ സംസാരിക്കുന്നത്. എന്റെ അനുഭവങ്ങളില്‍ നിന്നാണ് ഞാൻ സംസാരിക്കുന്നത്.

അവരവരുടെ വിശ്വാസങ്ങളെ, അനുഷ്ഠാനങ്ങളെ സംരക്ഷിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പിന്നെ എന്തിനാണ് മറ്റുള്ളവര്‍ നമ്മുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത്. എല്ലാവര്‍ക്കും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ പ്രതികരിക്കുക. എന്റെ പ്രതിഷേധം അറിയിക്കാനുള്ള വേദിയായാണ് ഈ സദസിനെ ഞാൻ കാണുന്നത്. എനിക്ക് യുട്യൂബ് ചാനല്‍ ഒന്നുമില്ല, അതുകൊണ്ട് തന്നെ എനിക്ക് പ്രതികരിക്കാനുള്ളത് എവിടെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഈ അവസരത്തിലാണ് ഒറ്റപ്പാലത്ത് വേദി ലഭിച്ചത്. ഞാൻ വര്‍ഗീയവാദിയാണ് എല്ലാവര്‍ക്കും, ഞാൻ തീവ്രവാദിയാണ്. ഭാരതാംബയായതിന് ശേഷം ഒന്ന് രണ്ട് വര്‍ഷം സ്വന്തം ജീവിതത്തിലും പ്രൊഫഷണല്‍ ലൈഫിലും അനുഭവിച്ച ബുദ്ധിമുട്ട് എനിക്ക് മാത്രമേ അറിയൂ. അമ്ബലത്തിന്റെ പരിപാടികള്‍ക്ക് വിളിക്കുമ്പോള്‍ ശരിക്കും പോകാൻ മടിയാകും. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പൊതുസമൂഹത്തിലിറങ്ങുമ്പോഴും മോശമായി ആളുകള്‍ പെരുമാറി. പലയിടത്ത് നിന്നും മാറ്റി നിര്‍ത്തി.

ഹിന്ദു മതത്തില്‍ പിറന്ന കുട്ടിയായതിനാല്‍ അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാനിക്കുന്നുവെന്ന് പറയുന്നതില്‍ നമ്മള്‍ ആരെയാണ് പേടിക്കുന്നത്. ആരെയും പേടിക്കരുത്. ഞാൻ ഇങ്ങനെ പേടിച്ചാല്‍ നമ്മള്‍ ഓരോരുത്തരും പേടിക്കും. അതുകൊണ്ട് അങ്ങനെ ഒരു പേടി നമ്മള്‍ക്ക് ഉണ്ടാകരുത്. എല്ലാവരും ഓരോ മതത്തില്‍ വിശ്വസിക്കുന്നവരാണ്. അതുപോലെ തന്നെയാണ് നമ്മളും. നമ്മള്‍ ഹൈന്ദവരാണ് നമ്മളും വിശ്വാസികളാണ്. ആ വിശ്വാസവുമായി നമ്മള്‍ അങ്ങനെ പൊയ്‌ക്കോട്ടെ.ഒരു അപേക്ഷ മാത്രമാണ് നമ്മള്‍ പറയുന്നത്. അല്ലാതെ വേറെ പ്രതിഷേധമോ വര്‍ഗീയവാദമോ ആഗ്രഹങ്ങളോ ഒന്നുമില്ല. അഭ്യര്‍ത്ഥന മാത്രമാണുള്ളത്. ഞങ്ങളുടെ വിശ്വാസങ്ങളുമായി ഞങ്ങള്‍ മുന്നോട്ട് പോയ്‌ക്കോട്ടെ, നിങ്ങളെ ഞങ്ങള്‍ ഉപദ്രവിക്കാൻ വരുന്നില്ല.

ചിലപ്പോള്‍ തോന്നും ആരെങ്കിലും ഒക്കെ എവിടെ എങ്കിലും ഇരുന്ന് ഇങ്ങനെ കൊട്ടു കൊട്ടുന്നത് നല്ലതാണെന്ന്. കാരണം ഇത്ര വലിയ ഐക്യം കാണാനുള്ള സാഹചര്യം അത് ഒരുക്കുന്നുണ്ട്. അത് ഒന്നുകൊണ്ട് മാത്രം ഇതിനെ പോസിറ്റീവായി എടുക്കുകയാണ്. കാരണം നമ്മള്‍ നട്ടെല്ലില്ലാത്തവര്‍ അല്ലെന്നും നമ്മുടെ നട്ടെല്ലിന് ബലമുണ്ടെന്നും പ്രതിഷേധിക്കാൻ വന്നതല്ലെന്നും അതിന് നല്ല രീതിയില്‍ പ്രതികരണമറിയിക്കാൻ ഓരോരുത്തര്‍ക്കും ധൈര്യമുണ്ടെന്നും ഞാൻ വിചാരിക്കുന്നു. എന്റെ വിശ്വാസങ്ങളെ ഹനിക്കുന്ന തരത്തില്‍ എന്തെങ്കിലും ഉണ്ടായാല്‍ ഞാൻ എനിക്ക് കഴിയും വിധം പ്രതിഷേധിക്കുമെന്ന് ഞാൻ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും’ അനുശ്രീ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button