Latest NewsNewsInternational

25 രാജ്യങ്ങളില്‍ കടുത്ത ജലക്ഷാമം, ആശങ്കയുണര്‍ത്തി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ലോക ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന 25 രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം നേരിടുന്നതായി പുതിയ റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ഈ രാജ്യങ്ങളില്‍ ഭൂരിഭാഗവും. വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (WRI) ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും തുടര്‍ച്ചയായുള്ള വരള്‍ച്ചയും പല പല രാജ്യങ്ങളേയും ജലക്ഷാമത്തിലേക്ക് നയിക്കുന്നു എന്നാണ് വിലയിരുത്തല്‍.

Read Also: മൃതദേഹം കുഴിച്ചിട്ട് മുകളിൽ മെറ്റലും ഹോളോബ്രിക്സും എംസാൻഡും നിരത്തി, തുവ്വൂരിൽ നടന്നത് ദൃശ്യം മോഡൽ കൊലപാതകമെന്ന് പോലീസ്

2050 ഓടെ ലോകജനസംഖ്യയുടെ ഏതാണ്ട് 60 ശതമാനം പേരും വര്‍ഷത്തില്‍ ഒരു മാസമെങ്കിലും കടുത്ത ജലക്ഷാമം അഭിമുഖീകരിക്കേണ്ടി വരും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത ജലക്ഷാമം നേരിടാന്‍ സാധ്യതയുള്ള രാജ്യങ്ങളില്‍ ബഹ്റൈന്‍, സൈപ്രസ്, കുവൈറ്റ്, ലെബനന്‍, ഒമാന്‍ തുടങ്ങിയ അഞ്ച് രാജ്യങ്ങളും ഉള്‍പ്പെടുന്നുണ്ട്.

മൊത്തം 25 രാജ്യങ്ങളിലായി ലോകജനസംഖ്യയുടെ നാലിലൊന്ന് വസിക്കുന്നു എന്നാണ് കണക്ക്. ഇതില്‍ പല രാജ്യങ്ങളും തങ്ങളുടെ ജലശേഖരത്തിന്റെ 80 ശതമാനവും ജലസേചനം, കന്നുകാലി വളര്‍ത്തല്‍, വ്യവസായം, ഗാര്‍ഹിക ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട് .

വടക്കേ ആഫ്രിക്കയിലും  പശ്ചിമേഷ്യയിലുമാണ് വളരെ കഠിനമായ ജലക്ഷാമം നേരിടുന്നത്. ഇവിടങ്ങളില്‍ ജനസംഖ്യയുടെ 83 ശതമാനം പേര്‍ ജലക്ഷാമം നേരിടുന്നുണ്ടെന്നാണ് കണക്ക്. ദക്ഷിണേഷ്യയാണ് ഈ കണക്കില്‍ തൊട്ടുപിന്നിലുള്ളത്. ഇവിടെ  74 ശതമാനം ആളുകള്‍ കടുത്ത ജലക്ഷാമത്തിന് ഇരയാകുന്നുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടും ഇപ്പോള്‍ ജലത്തിന്റെ ആവശ്യം അതിന്റെ ലഭ്യതയെക്കാള്‍ വളരെ കൂടുതലാണെന്നും ഡബ്ല്യുആര്‍ഐ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button