Latest NewsKeralaNews

ആശ്വാസം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണം നാളെ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം. കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ ശമ്പളം നൽകുമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകി. ഇതോടെ ഓഗസ്റ്റ് 26-ാം തീയതി മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. ശമ്പളത്തോടൊപ്പം 2750 രൂപ ഓണം അലവൻസും കൂടി നൽകാൻ യൂണിയൻ പ്രതിനിധികളുമായി കെഎസ്ആർടിസി എംഡി നടത്തിയ ചർച്ചയിൽ തീരുമാനമായി.

Read Also: സോഡിയം അമിതമായാൽ ആപത്ത്!! ഉപ്പ് കുറയ്ക്കാൻ ചില വഴികള്‍ അറിയാം

താത്ക്കാലിക ജീവനക്കാർക്കും സ്വിഫ്റ്റിലെ കരാർ ജീവനക്കാർക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നൽകും. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസത്തിലും അംഗീകരിക്കാനാകില്ലെന്ന് യോഗത്തിൽ യൂണിയൻ നേതാക്കൾ അറിയിച്ചു.

Read Also: മദ്യലഹരിയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ആഭാസ പ്രകടനം: യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button