KeralaLatest NewsNews

തുവ്വൂർ കൊലപാതകം; യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി വിഷ്ണുവിനെ ‘കുളിപ്പിച്ചെടുക്കാൻ’ ശ്രമമെന്ന് എം. സ്വരാജ്

തുവ്വൂർ: പള്ളിപ്പറമ്പിൽ കാണാതായ യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയ സംഭവം കോൺഗ്രസിനെതിരായ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി സി.പി.എം. കഴിഞ്ഞ 11ന് കാണാതായ പള്ളിപ്പറമ്പിലെ മാങ്കുത്ത് മനോജ് കുമാറിന്റെ ഭാര്യ സുജിത (35)യുടെ മൃതദേഹമാണ്‌ മൂന്ന്‌ കിലോമീറ്റർ അകലെയുള്ള സുഹൃത്ത്‌ വിഷ്‌ണുവിന്റെ വീടിന്റെ മുറ്റത്തെ മെറ്റലിട്ടുമൂടിയ കുഴിയിൽനിന്ന് കണ്ടെത്തിയത്‌. യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയും തുവ്വൂർ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനുമായ വിഷ്ണുവിന്റെ രാഷ്ട്രീയം മറയ്ക്കാനുള്ള ശ്രമം മാധ്യമങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് എം. സ്വരാജ് രംഗത്ത്.

ഒരു സ്ത്രീയെ ക്രൂരമായികൊന്ന് സ്വന്തം വീട്ടുമുറ്റത്ത് കുഴിച്ചിട്ട ശേഷം അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പോലീസിനും സർക്കാരിനുമെതിരെ പ്രക്ഷോഭം നയിച്ചവരിൽ വിഷ്ണു മുൻപന്തിയിൽ തന്നെയുണ്ട്. ഇതൊരു സിനിമാ കഥയല്ലെന്നും ഇന്നലെ തുവ്വൂരിൽ നടന്നതാണെന്നും എം സ്വരാജ് പറയുന്നു. ഒരു മണ്ഡലം സെക്രട്ടറി വിഷ്ണുവിനെ ‘താൽക്കാലിക ജീവനക്കാരൻ വിഷ്ണു’ എന്നാക്കി കുളിപ്പിച്ചെടുക്കാനും വരികൾക്കിടയിൽ പോലും മണ്ഡലം സെക്രട്ടറിയുടെ രാഷ്ട്രീയം പറയാതിരിക്കാനും മാധ്യമങ്ങൾ ജാഗ്രത പാലിക്കുകയാണെന്നും സ്വരാജ് ആരോപിച്ചു.

എം. സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കൃഷിഭവൻ ജീവനക്കാരിയായ സുജിത എന്ന സ്ത്രീയെ മലപ്പുറം ജില്ലയിലെ തുവ്വൂരിൽ നിഷ്ഠൂരമായി കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം പുറത്തുവന്നിട്ട് ഒരു ദിവസമായി .
ഉറ്റവരും ഉടയവരും പോലീസും സുജിതയെ തേടി അലയുമ്പോൾ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യുഡിഎഫ് പോലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിക്കുന്നു.
ഒടുവിൽ പോലീസ് സ്റ്റേഷൻ മാർച്ച് വിജയിപ്പിക്കാൻ അവിശ്രമം പ്രവർത്തിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു എന്ന ക്രിമിനലിന്റെ വീട്ടുവളപ്പിൽ കൊന്നുകുഴിച്ചുമൂടിയ നിലയിൽ സുജിതയുടെ മൃതദേഹം കണ്ടെടുക്കുന്നു.
അതെ,
ഒരു സ്ത്രീയെ ക്രൂരമായികൊന്ന് സ്വന്തം വീട്ടുമുറ്റത്ത് കുഴിച്ചിട്ട ശേഷം അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പോലീസിനും സർക്കാരിനുമെതിരെ പ്രക്ഷോഭം നയിക്കുക ….
ഒരു സിനിമാ കഥയല്ല. ഇന്നലെ തുവ്വൂരിൽ നടന്നതാണ്. രാധയെ പിച്ചിച്ചീന്തി കൊലപ്പെടുത്തിയ നിലമ്പൂർ കോൺഗ്രസ് ഓഫീസിൽ നിന്ന് അരമണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന സ്ഥലമാണ് തുവ്വൂർ.
ഇത് സംബന്ധിച്ച് പ്രമുഖമാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളിൽ വന്ന വാർത്തകളിൽ എത്ര സമർത്ഥമായാണ് യൂത്ത് കോൺസ് നേതാവിന്റെ രാഷ്ട്രീയത്തെ മറച്ചുവെച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് മാധ്യമ വിദ്യാർത്ഥികളെങ്കിലും കണ്ടു പഠിയ്ക്കേണ്ടതാണ്. ഒരു മണ്ഡലം സെക്രട്ടറി വിഷ്ണുവിനെ “താൽക്കാലികജീവനക്കാരൻ വിഷ്ണു ” വാക്കി കുളിപ്പിച്ചെടുക്കാനും വരികൾക്കിടയിൽ പോലും മണ്ഡലം സെക്രട്ടറിയുടെ രാഷ്ട്രീയം പറയാതിരിക്കാനും പറഞ്ഞവർ തന്നെ ഒരു വാക്കിലൊക്കെ ഒതുക്കാനും എത്ര മാത്രമാണ് ജാഗ്രത പാലിക്കുന്നത്…
ഇന്ന് ഈ വിഷയം എത്ര ചാനലുകളിൽ രാത്രി ചർച്ചയ്ക്ക് വിഷയമാവുമെന്ന് നോക്കാം. മണ്ഡലം സെകട്ടറിക്കൊക്കെ ചാനലുകൾ വല്ല വിലയും കൊടുക്കുന്നുണ്ടോ എന്ന് ഒന്നറിയണമല്ലോ .

shortlink

Related Articles

Post Your Comments

Related Articles


Back to top button