Latest NewsNewsBusiness

ബാങ്കിംഗ് മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി കാനറ ബാങ്ക്, ഇനി യുപിഐ ഉപയോഗിച്ച് ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താം

ഡിജിറ്റൽ കറൻസി ഉപയോഗിച്ച് സുരക്ഷിതമായും, വേഗത്തിലും ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ്

രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. ഇത്തവണ യുപിഐ ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താവുന്ന സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കാനറ ബാങ്ക് യുപിഐ ഇന്റർഓപ്പറബിൾ ഡിജിറ്റൽ റുപ്പി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. ‘കാനറ ഡിജിറ്റൽ റുപ്പി ആപ്പ്’ എന്നാണ് ആപ്ലിക്കേഷന് പേര് നൽകിയിരിക്കുന്നത്. ആർബിഐയുടെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് കാനറ ബാങ്ക് പുതിയ സംവിധാനത്തിന് രൂപം നൽകിയത്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കാനറ ഡിജിറ്റൽ റുപ്പി ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ യുപിഐ ക്യുആർ കോഡുകൾ സ്കാൻ ചെയ്യാനും, ഡിജിറ്റൽ കറൻസി വഴി പണം അടയ്ക്കാനും സാധിക്കും. ഇത്തരത്തിൽ ഇടപാട് നടത്തുമ്പോൾ ഡിജിറ്റൽ കറൻസി മുഖേനയുള്ള പേയ്മെന്റുകൾ സ്വീകരിക്കുന്നതിന് പ്രത്യേക പ്ലാറ്റ്ഫോമിന്റെ ആവശ്യമില്ലെന്നതാണ് പ്രത്യേകത. ഡിജിറ്റൽ കറൻസി ഉപയോഗിച്ച് സുരക്ഷിതമായും, വേഗത്തിലും ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ്. ‘ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള വിപ്ലവകരമായ ചുവടുവെപ്പിന്റെ ഭാഗമായാണ് കാനറ ബാങ്ക് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുള്ളത്’ കാനറ ബാങ്ക് മാനേജിംഗ് ഡയറക്ടറും, സിഇഒയുമായ കെ.സത്യനാരായണ രാജു പറഞ്ഞു.

Also Read: സ്‌കൂൾ ഹോസ്റ്റലിൽ മിന്നൽ പരിശോധന: നൂറ് വിദ്യാര്‍ത്ഥികളില്‍ 11 പേര്‍ മാത്രം, വാര്‍ഡനുള്‍പ്പടെ 4 പേര്‍ക്കെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button