Latest NewsNewsIndia

ചെസ് ലോകകപ്പ് ഫൈനലിലും ഇന്ത്യൻ തരംഗം: രണ്ടാം തവണയും കാൾസനെ സമനിലയിൽ തളച്ച് പ്രഗ്നാനന്ദ

ചെസ് ലോകകപ്പ് ഫൈനലിലെ രണ്ടാം റൗണ്ടിലും ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ലോക ഒന്നാം നമ്പര്‍ താരമായ നോർവേ ഇതിഹാസം മാഗ്നസ് കാൾസനെ സമനിലയില്‍ തളച്ചു. രണ്ടാം ഗെയിം 30 നീക്കത്തോടെ സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ മത്സരം ടൈ-ബ്രേക്കറിലേക്ക് നീണ്ടു. കഴിഞ്ഞ ദിവസം നടന്ന ആദ്യ റൗണ്ടും 35 നീക്കങ്ങൾക്കൊടുവിൽ സമനിലയിൽ അവസാനിച്ചിരുന്നു.

രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയായതോടെ നാളെ നടക്കുന്ന ടൈ-ബ്രേക്കറുകള്‍ ചെസ് ലോകകപ്പ് വിജയിയെ തീരുമാനിക്കും. റാപിഡ് ഫോർമാറ്റിലാണ് രണ്ട് ടൈ-ബ്രേക്കറുകള്‍. അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സണ്‍ നിലവിലെ ലോക ഒന്നാം നമ്പർ താരമാണ്.

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ൽ ഇ​ടിച്ച് യു​വാ​വിന് ദാരുണാന്ത്യം

ലോക രണ്ടാം നമ്പർ താരം ഹികാരു നകമുറ, മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനോ എന്നിവരെ ഇതിനകം പ്രഗ്നാനന്ദ പരാജയപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച നടക്കുന്ന ടൈ-ബ്രേക്കർ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് ആരംഭിക്കും.

shortlink

Post Your Comments


Back to top button