Latest NewsNewsIndiaBusiness

ഇന്ത്യൻ ജിഡിപി വളർച്ച 8.5 ശതമാനം വരെ ഉയരും: പുതിയ പ്രവചനവുമായി ഐസിആർഎ

റിസർവ് ബാങ്ക് 8.00 ശതമാനം ജിഡിപി വളർച്ചയാണ് പ്രതീക്ഷിക്കുന്നത്

ഇന്ത്യൻ ജിഡിപി വളർച്ചയുമായി ബന്ധപ്പെട്ട് പുതിയ പ്രവചനവുമായി പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ രംഗത്ത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച റിസർവ് ബാങ്കിന്റെ അനുമാനത്തെ മറികടക്കുമെന്നാണ് പ്രവചനം. റിസർവ് ബാങ്ക് 8.00 ശതമാനം ജിഡിപി വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഒന്നാം പാദത്തിൽ ജിഡിപി വളർച്ച 8.5 ശതമാനമായി ഉയരുമെന്നാണ് ഐസിആർഎയുടെ പ്രവചനം. നിലവിൽ, രാജ്യത്ത് സേവന ആവശ്യകതയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ,

നിക്ഷേപ പ്രവർത്തനത്തിലും, സർക്കാർ മൂലധന ചെലവിലും ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയത് ജിഡിപി വളർച്ചയിൽ അനുകൂല ഘടകമായി മാറിയിട്ടുണ്ട്. സേവന മേഖലയിൽ 6.9 ശതമാനം വളർച്ച മാത്രമാണ് പ്രതീക്ഷിച്ചത്. എന്നാൽ, ഈ മേഖലയിലെ വളർച്ച 9.7 ശതമാനമായി ഉയർന്നത് ശുഭ സൂചനയാണ് നൽകുന്നത്. ജിഡിപി ആർബിഐ അനുമാനത്തേക്കാൾ ഉയരുമെങ്കിലും, വാർഷിക വളർച്ചയിൽ ഇടിവ് നേരിട്ടേക്കാമെന്നാണ് ഐസിആർഎയുടെ വിലയിരുത്തൽ. 6.5 ശതമാനം വാർഷിക വളർച്ചയാണ് ആർബിഐയുടെ പ്രവചനം.

Also Read: മുഖ്യമന്ത്രിയുടെ നീന്തല്‍ക്കുളത്തിനായി വീണ്ടും പണമെറിയുന്നു: നേരത്തെ ചെലവായത് 71 ലക്ഷം രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button