Latest NewsKeralaIndia

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ. സി. മൊയ്തീന്റെ ബാങ്ക് അക്കൗണ്ട്‌ മരവിപ്പിച്ചു

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡ‍ി.യുടെ റെയ്ഡിന് പിന്നാലെ എ.സി. മൊയ്തീൻ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. എ.സി. മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കഴിഞ്ഞ ദിവസം ഇ.ഡി. റെയ്ഡ് നടത്തിയ ആളുകളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

മുൻ സഹ​കരണ വകുപ്പ് മന്ത്രിയും നിലവിൽ കുന്നംകുളം നിയോജക മണ്ഡലത്തിലെ എംഎൽഎയുമാണ് എ.സി. മൊയ്തീൻ. ബാങ്ക് തട്ടിപ്പിൽ മൊയ്തീന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇ.ഡി.യുടെ റെയ്ഡ്. 300 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ക്രമ വിരുദ്ധമായി വായ്പ നൽകിയെന്നും ക്രമ വിരുദ്ധമായി ഇടപെടൽ നടത്തിയെന്നുമാണ് കണ്ടെത്തൽ.

എ.സി. മൊയ്തീൻ അടക്കമുള്ളവർ ഇ.ഡി.യുടെ നിരീക്ഷണത്തിലായിരുന്നു. ചൊവ്വ രാവിലെ 7.30 നാണ് റെയ്ഡ് തുടങ്ങിയത്. എ.സി. മൊയ്തീന്റെ കുന്നംകുളത്തെ ഓഫീസിലും സമാന്തരമായി റെയ്ഡ് നടന്നിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 22 മണിക്കൂറാണ് ഇ.ഡി. എ.സി. മൊയ്തീൻ എംഎൽഎയുടെ വീട് റെയ്ഡ് നടത്തിയത്.

read also: 22 മണിക്കൂര്‍ നീണ്ട ഇ.ഡി. റെയ്ഡ് അവസാനിച്ചു: വീടിനു വെളിയിൽ പ്രതിഷേധവുമായെത്തിയ കോൺഗ്രസുകാരെ അടിച്ചോടിച്ച് സിപിഎം

ഇന്ന് കോലഴി സ്വദേശി സതീഷിനോട് കൊച്ചി ഇ.ഡി. ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എ.സി. മൊയ്തീനുമായി അടുപ്പമുള്ള മൂന്ന് ആളുകളോടാണ് ഇന്ന് കൊച്ചി ഇ.ഡി. ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇ.ഡി. റെയ്ഡ് നടത്തിയ ആളുകളുമായി എ.സി. മൊയ്തീൻ എംഎൽഎ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button