Latest NewsNewsInternational

ഇന്ത്യയുടെ ചന്ദ്രയാന്‍-3 ചരിത്ര നേട്ടത്തില്‍ ഐ.എസ്.ആര്‍.ഓയെ അഭിനന്ദിച്ച് ഇലോണ്‍ മസ്‌കും ജെഫ് ബെസോസും

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ചന്ദ്രയാന്‍-3 ചരിത്ര നേട്ടത്തില്‍ ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. ചന്ദ്രയാന്‍-3നെ ചന്ദ്രന്റെ മണ്ണിലെത്തിക്കാന്‍ പ്രയത്നിച്ച എല്ലാവര്‍ക്കും അതോടൊപ്പം ഐ.എസ്.ആര്‍.ഒക്കും അദ്ദേഹം അഭിനന്ദന മറിയിച്ചു.

Read Also: ചെസ് ലോകകപ്പില്‍ റണ്ണറപ്പ് ആയ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്ന സമ്മാനത്തുക നിസാരമല്ല!

‘ഐ.എസ്.ആര്‍.ഒയ്ക്കും മുഴുവന്‍ ഇന്ത്യക്കും അഭിനന്ദനങ്ങള്‍’ എന്നായിരുന്നു ബെസോസ് ത്രഡ്സില്‍ ഐ.എസ്.ആര്‍.ഒയുടെ പോസ്റ്റില്‍ കമന്റ് ചെയ്തത്. നേരത്തെ ഇന്ത്യക്ക് വിജയകരമായ ലാന്‍ഡിങ് പൂര്‍ത്തിയാക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചിരുന്നു.

ടെസ്‌ല തലവന്‍ ഇലോണ്‍ മസ്‌കും അഭിമാന നേട്ടത്തില്‍ ഇന്ത്യയെ പ്രശംസിച്ച് രംഗത്തുവന്നു. ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയുടെ ഇമോജി പങ്കുവെച്ച അദ്ദേഹം ‘ഇന്ത്യക്ക് നല്ലത്’ എന്നാണ് പ്രതികരിച്ചത്. ചന്ദ്രയാന്‍ -3ന്റെ ബജറ്റ് (75 മില്ല്യണ്‍ ഡോളര്‍) ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഇന്റര്‍സ്റ്റെല്ലാര്‍ എന്ന സിനിമയുടെ ബജറ്റിനേക്കാള്‍ (165 ദശലക്ഷം ഡോളര്‍) കുറവാണെന്ന് എക്സില്‍ ‘ന്യൂസ് തിങ്ക്’ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റായാണ് മസ്‌ക് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button