Latest NewsNewsIndiaBusiness

സ്മാർട്ട് സിറ്റി പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, ഒന്നാമതെത്തിയത് ഈ നഗരം

തുടർച്ചയായ രണ്ടാം തവണയാണ് ഇൻഡോർ മികച്ച സ്മാർട്ട് സിറ്റി പുരസ്കാരം കരസ്ഥമാക്കുന്നത്

കേന്ദ്ര സർക്കാറിന്റെ സ്മാർട്ട് സിറ്റി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ ഇൻഡോറാണ് മികച്ച സ്മാർട്ട് സിറ്റി പട്ടികയിൽ ഒന്നാമത് എത്തിയത്. സൂറത്തും ആഗ്രയും രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അതേസമയം, ഇത്തവണത്തെ മികച്ച സംസ്ഥാനത്തിനുള്ള പുരസ്കാരത്തിന് അർഹമായത് മധ്യപ്രദേശാണ്. തമിഴ്നാട് രണ്ടാം സ്ഥാനവും, ഉത്തർപ്രദേശ് മൂന്നാം സ്ഥാനവും പങ്കിട്ടു. കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് കീഴിലെ സ്മാർട്ട് സിറ്റി മിഷനാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. സെപ്റ്റംബർ 27-ന് ഇൻഡോറിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും.

തുടർച്ചയായ രണ്ടാം തവണയാണ് ഇൻഡോർ മികച്ച സ്മാർട്ട് സിറ്റി പുരസ്കാരം കരസ്ഥമാക്കുന്നത്. അന്തിമ പട്ടിക തയ്യാറാക്കുന്നതിനായി ഇന്ത്യയിലെ 100 നഗരങ്ങളാണ് പരിഗണിച്ചത്. അതേസമയം, കേരളത്തിലെ ഒരു നഗരം പോലും പുരസ്കാര പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. ഇതിനു മുൻപ് 2018, 2019, 2020 വർഷങ്ങളിലാണ് സ്മാർട്ട് സിറ്റി പുരസ്കാരങ്ങൾ നൽകിയത്. ഇക്കുറി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാലാം എഡിഷൻ പ്രഖ്യാപിച്ചിട്ടുള്ളത്.

Also Read: ‘മനുഷ്യരാശിയുടെ ഏറ്റവും ഇരുണ്ട വശം’: മുസഫർനഗറിലെ സംഭവത്തിൽ വിമർശനവുമായി പ്രകാശ് രാജ്

പരിസ്ഥിതി സംരക്ഷണം, സാംസ്കാരികം, സാമ്പത്തികം, ഭരണകാര്യം, ശുചിത്വം, ഗതാഗത സൗകര്യം, ജല പദ്ധതികൾ, ആശയങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ വിഭാഗത്തിൽ ഇത്തവണ ഒന്നാം സ്ഥാനം കോയമ്പത്തൂരിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button