Latest NewsNewsMobile PhoneTechnology

റിയൽമി 11 എക്സ് സ്വന്തമാക്കാൻ അവസരം, വിൽപ്പന ആരംഭിച്ചു

6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് 14,999 രൂപയാണ് ഇന്ത്യൻ വിപണി വില

റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി 11 എക്സിന്റെ വിൽപ്പന ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് റിയൽമി 11, റിയൽമി 11 എക്സ് എന്നീ രണ്ട് ഹാൻഡ്സെറ്റുകൾ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് റിയൽമി 11 എക്സിന്റെ വിൽപ്പന ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് വഴിയും, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഫോൺ വാങ്ങാവുന്നതാണ്.

6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് 14,999 രൂപയാണ് ഇന്ത്യൻ വിപണി വില. അതേസമയം, 8 ജിബി റാം ഉള്ള വേരിയന്റ് 15,999 രൂപയ്ക്ക് വാങ്ങാനാകും. ഇത്തവണ റിയൽമി 11 എക്സ് സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക കിഴിവുകളും ഒരുക്കിയിട്ടുണ്ട്. ആക്സിസ് ബാങ്ക് കാർഡ് പേയ്മെന്റുകളിൽ ഫ്ലിപ്കാർട്ടിന് 5 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. കൂടാതെ, 5,000 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഒരുക്കിയിട്ടുണ്ട്. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ. അത്യാധുനിക ഡിസൈനിലാണ് റിയൽമി 11 എക്സ് പുറത്തിറക്കിയത്.

Also Read: ചന്ദ്രയാൻ-3: ‘കാലത്തിന്റെ മണലിൽ മായാത്ത മുദ്ര പതിപ്പിച്ചു’ – ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button