Latest NewsNewsIndia

യാത്രികര്‍ മദ്യപിച്ച് ബഹളം വച്ചു; വിമാനം അടിയന്തരമായി ഇറക്കി

ഹൈദരാബാദ്: മദ്യപിച്ച് 4 യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ദുബായ് – കൊച്ചി വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി. 4 പേരെയും രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയ ശേഷമാണ് യാത്ര തുടര്‍ന്നത്.

Read Also: ‘ഞാൻ നിരവധി ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ഗ്രന്ഥങ്ങൾ വായിക്കുകയും ചെയ്യുന്നു’: എസ് സോമനാഥ്

അമിതമായി മദ്യപിച്ച ഇവര്‍ പരസ്പരം വഴക്കിടുകയും ഉച്ചത്തില്‍ സംസാരിച്ച് സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാന ജീവനക്കാര്‍ ഇടപെട്ടെങ്കിലും ഇവര്‍ ശാന്തരായില്ല. തുടര്‍ന്നാണ് വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കിയത്. വിമാന ജീവനക്കാരില്‍ നിന്ന് പരാതി എഴുതി വാങ്ങിയ ശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇതര യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button