KeralaLatest NewsNews

ഓണക്കിറ്റ്: ഇന്ന് ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കാൻ നിർദ്ദേശം, വിതരണം നാളെയോടെ പൂർത്തിയാകും

സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യേണ്ടത്

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം നാളെയോടെ പൂർത്തിയാക്കാൻ ഒരുങ്ങി ഭക്ഷ്യവകുപ്പ്. ഇന്ന് ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കിറ്റ് വിതരണം നാളെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്. മിൽമയിൽ നിന്ന് ലഭിച്ച സാധനങ്ങൾ കിറ്റിൽ ഉൾപ്പെടുത്തി വേഗം തന്നെ റേഷൻ കടകളിലേക്ക് എത്തിക്കുന്നതാണ്. അതേസമയം, പായസം മിക്സിന് ക്ഷാമം ഉണ്ടെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് മറ്റു ബ്രാൻഡുകൾ വാങ്ങാനാണ് തീരുമാനം.

ഇന്നലെ ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, പായസം മിക്സ്, കറിപ്പൊടികൾ എന്നിവയ്ക്ക് ക്ഷാമം നേരിട്ടിരുന്നു. മിൽമയുടെ പായസം മിക്സ്, റെയ്ഡ്കോയുടെ കറിപ്പൊടികൾ എന്നിവ ലഭിക്കാത്ത സ്ഥലങ്ങളിൽ, മറ്റു കമ്പനികളുടേത് വാങ്ങി പാക്കിംഗ് പൂർത്തിയാക്കുന്നതാണ്. സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യേണ്ടത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇത്തവണ മഞ്ഞക്കാർഡ് ഉടമകളിലേക്ക് മാത്രം കിറ്റ് വിതരണം പരിമിതപ്പെടുത്തിയത്.

Also Read: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഐഎസ്ആര്‍ഒയെ തങ്ങളുടെ പ്രചാരണ ഉപാധിയാക്കും: വിമർശനവുമായി മഹുവ മൊയ്ത്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button