Latest NewsNewsIndia

ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടതിന് തൊട്ടുപിന്നാലെ, അതിനെക്കുറിച്ചുള്ള രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങൾ ആരംഭിച്ചു. പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളും ഇസ്ലാമിക പണ്ഡിതന്മാരും ഈ നീക്കത്തെ വിമർശിക്കുമ്പോൾ, ബി.ജെ.പി സഖ്യകക്ഷികളും നിരവധി ഹിന്ദു സംഘടനകളും നാമനിർദ്ദേശത്തെ സ്വാഗതം ചെയ്യുകയാണ്. അതിനിടെ, ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി നടത്തിയ പരാമർശം വിവാദമാകുന്നു.

ജിഹാദി ചിന്താഗതിക്കാരായ ആളുകൾ ചന്ദ്രനിൽ എത്തുന്നതിന് മുമ്പ് തന്നെ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയും ശിവശക്തി പോയിന്റ് ഹിന്ദു രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്യണമെന്ന് സ്വാമി ചക്രപാണി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ‘ശിവ-ശക്തി’യെ ഞങ്ങൾ ശിവ-ശക്തി ധാം ആയി കണക്കാക്കുന്നുവെന്നും ഹിന്ദു മഹാസഭയ്ക്കും സന്ത് മഹാസഭയ്ക്കും വേണ്ടി താൻ സർക്കാരിന് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രനിലെ ഹിന്ദുരാഷ്ട്രത്തിന്റെ തലസ്ഥാനമായി ശിവ-ശക്തി പോയിന്റ് പ്രഖ്യാപിക്കണമെന്നും പുരോഹിതൻ ആവശ്യപ്പെട്ടു.

ചന്ദ്രയാൻ -3 ലാൻഡിംഗ് പോയിന്റ് ‘ശിവ-ശക്തി’ എന്നും ചന്ദ്രയാൻ -2 പരാജയപ്പെട്ട സ്ഥലം തിരംഗ പോയിന്റ് എന്നും അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ആഗസ്റ്റ് 23-ന് ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങി ഇന്ത്യ ചരിത്രം രചിച്ചു. അതിനുശേഷം, ഐ.എസ്.ആർ.ഒ എല്ലാ ദിവസവും ദൗത്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button